യുവതിയുടെ ആത്മഹത്യ: വിവാഹവാഗ്ദാനം നല്‍കി ചതിച്ച ബസ് ഡ്രൈവര്‍ പിടിയില്‍

arrested-logo1_5നെടുമ്പാശ്ശേരി: വിവാഹവാഗ്ദാനം നല്‍കി കബളിപ്പിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത കേസിലെ പ്രതി വിമാനത്താവളത്തില്‍ പിടിയില്‍. കോന്നി വകയാര്‍ സ്വദേശി ജിതിനാണ് (36) വിദേശത്തുനിന്ന് എത്തിയപ്പോള്‍ ലുക്കൗട്ട് നോട്ടീസിനെ തുടര്‍ന്ന് പിടിയിലായത്. പത്തനംതിട്ടയിലെ ഒരു വിദ്യാര്‍ഥിനിയെയാണ് കബളിപ്പിച്ചത്.

ബസ് ഡ്രൈവറായ ഇയാള്‍ ബസ് തന്റെ സ്വന്തമാണെന്നും വിശ്വസിപ്പിച്ചിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ് ഇയാള്‍ വിവാഹിതനും പിതാവുമാണെന്ന് അറിഞ്ഞത്. തുടര്‍ന്ന് മനംനൊന്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്യുകയായിരുന്നു. രണ്ടുവര്‍ഷം മുമ്പാണ് സംഭവം. പിന്നീട് പ്രതി വിദേശത്തേക്ക് കടക്കുകയായിരുന്നു.

Print Friendly, PDF & Email

Leave a Comment