Flash News

കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ രോഹിതിന്റെ അമ്മ

February 27, 2016 , സ്വന്തം ലേഖകന്‍

mother of rohit vemulaന്യൂഡല്‍ഹി: ‘‘എന്‍െറ മകനെ ഭീകരവാദിയായി ചിത്രീകരിച്ച് അപമാനിച്ച് ആത്മഹത്യയിലത്തെിച്ചു, ജാതി ഏതെന്ന കാര്യം തിരക്കാന്‍ മാത്രം അഞ്ചുമണിക്കൂറിലേറെ ചോദ്യം ചെയ്ത് പീഡിപ്പിച്ച് എന്റെ പോറ്റമ്മയെ മരണത്തിലേക്ക് തള്ളിവിട്ടു- ഇനിയുമെത്ര പേരുടെ മരണം കണ്ടാലാണ് ഞങ്ങള്‍ക്ക് നീതി കിട്ടുക’’; കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയോട് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ മരിച്ച ഗവേഷകന്‍ രോഹിതിന്റെ അമ്മ രാധിക വെമുല ചോദിക്കുന്നു. രോഹിതിന്റെ മരണം സംബന്ധിച്ച് പാര്‍ലമെന്റില്‍ മാനവശേഷി വികസന മന്ത്രി പറഞ്ഞതത്രയും കള്ളമാണെന്ന് അവര്‍ പറഞ്ഞു.

രോഹിതിനെ ആശുപത്രിയിലത്തെിക്കാന്‍ അനുവദിച്ചില്ല എന്ന വാദം നുണയാണ്. അന്വേഷണ സമിതിയില്‍ ഒരു പട്ടികജാതി-വര്‍ഗ പ്രതിനിധി പോലും ഉണ്ടായിരുന്നില്ല. മന്ത്രാലയത്തില്‍ നിന്നുള്ള കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്.

ഇന്ത്യക്ക് ഒരു മകനെ നഷ്ടമായെന്നാണ് രോഹിതിന്റെ മരണത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചത്. അതില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ മന്ത്രിമാരും പാര്‍ട്ടിനേതാക്കളും ഉദ്യോഗസ്ഥരുമുള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടിയെടുക്കണം. മകന്‍ വേട്ടയാടപ്പെടുന്നതിന്റെ വേദന അമ്മക്കു മാത്രമേ മനസ്സിലാവൂ. ഇത് മിനിസ്ക്രീനല്ല, ജീവിതത്തിന്റെ പൊള്ളുന്ന യാഥാര്‍ഥ്യമാണെന്ന് മന്ത്രി സ്മൃതി ഇറാനി തിരിച്ചറിയണം. ജാതി പീഡനം തടയാന്‍ ‘രോഹിത് ആക്ട്’ രൂപവത്കരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top