Flash News

സ്മൃതി ഇറാനി കള്ളം പറഞ്ഞുവെന്ന് ആക്ഷേപം, രാജ്യസഭയില്‍ രോഷപ്രകടനം, സ്മൃതി ഇറാനി തലയറുത്ത് തന്റെ കാല്‍ക്കല്‍ വെക്കാന്‍ തയാറുണ്ടോയെന്ന് മായാവതി

February 27, 2016 , സ്വന്തം ലേഖകന്‍

Mayavathi and smrithi iraniനൂഡല്‍ഹി: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ മരണത്തെക്കുറിച്ചും ജെ.എന്‍.യു സംഭവങ്ങളെക്കുറിച്ചും കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി കള്ളം പറഞ്ഞുവെന്നാരോപിച്ച് രാജ്യസഭ ഇളകിമറിഞ്ഞു. ജെ.എന്‍.യുവില്‍ ഇറക്കിയതെന്ന് അവകാശപ്പെട്ട് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി വായിച്ച നോട്ടീസിന്റെ ആധികാരികത പരിശോധിക്കുമെന്നും ദുര്‍ഗാദേവിയെക്കുറിച്ച് അവര്‍ ദൈവനിന്ദാപരമായ പരാമര്‍ശങ്ങള്‍ നടത്തിയെങ്കില്‍ സഭാരേഖകളില്‍ നിന്ന് അത് നീക്കം ചെയ്യുമെന്നും രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ വ്യക്തമാക്കി.

സ്മൃതി ഇറാനി പറഞ്ഞ കള്ളങ്ങള്‍ ബി.എസ്.പി നേതാവ് മായാവതിയും സി.പി.എം നേതാവ് സീതാറാം യെച്ചൂരിയും സഭയുടെ ശ്രദ്ധയില്‍പെടുത്തി. രോഹിതിന്റെ മരണം അന്വേഷിക്കാനുള്ള സമിതിയില്‍ ദലിതനുണ്ടാകുമോയെന്ന ചോദ്യത്തിന് താന്‍ നല്‍കുന്ന ഉത്തരം മായാവതിയെ സന്തോഷിപ്പിച്ചില്ലങ്കില്‍ തന്റെ തലയറുത്ത് അവരുടെ കാല്‍ക്കല്‍വെക്കുമെന്ന് സ്മൃതി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, വെള്ളിയാഴ്ച നല്‍കിയ വിശദീകരണത്തില്‍ ദലിത് അംഗം സമിതിയിലുണ്ടെന്ന കാര്യത്തില്‍ ഒന്നും പറയാന്‍ കഴിയാതിരുന്ന സ്മൃതി ഇറാനി തലയറുത്ത് തന്റെ കാല്‍ക്കല്‍വെക്കാന്‍ തയാറുണ്ടോയെന്ന് മായാവതി വെല്ലുവിളിച്ചു. സ്മൃതിയെ പിന്തുണച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും രംഗത്തുവന്നെങ്കിലും പ്രതിപക്ഷം ഒന്നടങ്കം അവരെ ചോദ്യംചെയ്തു.

ദുര്‍ഗാദേവിക്കെതിരായ സഭ്യേതരമായ പ്രസംഗത്തെ ന്യായീകരിച്ച സ്മൃതി പ്രതിപക്ഷം ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും മാപ്പു പറയാന്‍ തയാറായില്ല. റോഡുകളിലും നിരത്തുകളിലും കിടക്കുന്ന സഭ്യേതരവും ദൈവനിന്ദാപരവുമായ നോട്ടീസുമായി പാര്‍ലമെന്റില്‍ വന്ന് ഒരു കേന്ദ്രമന്ത്രി വായിച്ചത് അംഗീകരിക്കാന്‍ കഴിയില്ലന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ പറഞ്ഞു. സത്യപ്രതിജ്ഞാ ലംഘനമാണവര്‍ ഇതിലൂടെ നടത്തിയതെന്നും അതിന് മാപ്പുപറയാതെ സഭാനടപടികള്‍ നടത്തിക്കൊണ്ടുപോകാന്‍ സമ്മതിക്കില്ലന്നും ശര്‍മ വ്യക്തമാക്കി. സ്മൃതി കള്ളം പറയുമെന്ന് തെളിഞ്ഞസ്ഥിതിക്ക് ഏത് നോട്ടീസ് കൊണ്ടുവന്നും ആരുടെപേരിലും അവര്‍ ആരോപിക്കുമെന്ന് ജനതാദള്‍-യുവിലെ അലി അന്‍വര്‍ അന്‍സാരി പറഞ്ഞു. ക്ഷമാപണം നടത്താതെ സഭ നടത്താന്‍ അനുവദിക്കില്ലന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ വിളിച്ചുപറഞ്ഞു.

എന്നാല്‍, ഹിന്ദുമത വിശ്വാസിയായ താനും ദുര്‍ഗഭക്തയാണെന്നായിരുന്നു സ്മൃതിയുടെ മറുപടി. ജെ.എന്‍.യുവിലെ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ രീതി മനസ്സിലാക്കാനാണ് നോട്ടീസില്‍ പറഞ്ഞ കാര്യങ്ങള്‍ വായിച്ചതെന്നും ക്ഷമാപണം നടത്തേണ്ട കാര്യമില്ലന്നും അവര്‍ വ്യക്തമാക്കി. ഈ വാദം ഖണ്ഡിച്ച സി.പി.എം നേതാവ് സീതാറാം യെച്ചൂരി ഇന്ദിര ഗാന്ധിയെ ദുര്‍ഗയെന്ന് വാജ്പേയി വിളിച്ചപ്പോള്‍ താന്‍ അത് അംഗീകരിക്കില്ലന്നും മഹിഷാസുരനെ ആരാധിക്കുന്ന ദലിതുകള്‍ രാജ്യത്തുണ്ടെന്നും ഇന്ദിര മറുപടി നല്‍കിയ കാര്യം ഓര്‍മിപ്പിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top