Flash News

ഉറങ്ങിക്കിടന്ന ഭാര്യയെയും മകനെയും കൊലപ്പെടുത്തി ആത്മഹത്യക്കുശ്രമിച്ച ഗൃഹനാഥന്‍ ആശുപത്രിയില്‍

February 28, 2016 , സ്വന്തം ലേഖകന്‍

Untitled-1കോഴിക്കോട്: ഉറങ്ങിക്കിടന്ന ഭാര്യയെയും മകനെയും കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തി ഗൃഹനാഥന്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചു. മറ്റൊരു മകനും പ്ലസ് ടു വിദ്യാര്‍ഥിയായ മകളും രക്ഷപ്പെട്ടു. മകന്റെ ആക്രമണത്തില്‍ ഉമ്മക്കും പരിക്കേറ്റു.

പയ്യോളി ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപം പെരുമാള്‍പുരത്ത് കുന്നുമ്മല്‍ ‘നജാത്ത് മഹലി’ലാണ് സംഭവം. മത്സ്യത്തൊഴിലാളിയായ കുന്നുമ്മല്‍ ഇസ്മാഈലാണ് (45), ഭാര്യ നസീമ (37), ഇളയ മകന്‍ നാസിം (8) എന്നിവരെ കൊലപ്പെടുത്തിയത്. മക്കളായ നബീല്‍ (14), നസിയ (16) എന്നിവരാണ് രക്ഷപ്പെട്ടത്. ആക്രമണത്തില്‍ തലക്ക് പരിക്കേറ്റ ഇസ്മാഈലിന്റെ ഉമ്മ പാത്തുമ്മയെയും (70), മകന്‍ നബീലിനെയും (14) മെഡി. കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൃത്യം നിര്‍വഹിച്ചശേഷം വീടിനകത്ത് തൂങ്ങിമരിക്കാന്‍ ശ്രമിച്ച ഇസ്മാഈലിനെ ഓഫിസ് മുറിയില്‍ ഉറങ്ങുകയായിരുന്ന ജ്യേഷ്ഠന്‍ ബഷീറിന്റെ മക്കള്‍ ഓടിയത്തെി രക്ഷപ്പെടുത്തുകയായിരുന്നു. പരിക്കേറ്റ ഇസ്മാഈലിനെ ആശുപത്രിയിലേക്ക് മാറ്റി.

ഇസ്മാഈലിന്റെ വീടിന് തൊട്ടുമുന്നിലാണ് ജ്യേഷ്ഠന്‍ ബഷീറും കുടുംബവും താമസിക്കുന്നത്. ശനിയാഴ്ച പുലര്‍ച്ചെ 3.30ന് ഇസ്മാഈലിന്റെ വീടിനകത്ത് നിലവിളിയും ബഹളവുമായി. ഇസ്മാഈലിന്റെ രണ്ടാമത്തെ മകന്‍ നബീല്‍ മുന്‍വാതില്‍ തുറന്ന് പുറത്തേക്കോടുന്നത് കണ്ടു. വീടിനകത്ത് കയറിയപ്പോള്‍ ഇസ്മാഈല്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇസ്മാഈലിനെ രക്ഷപ്പെടുത്തി .ഇസ്മാഈല്‍ കിടന്നുറങ്ങിയ മുറിയില്‍ കയറിയപ്പോള്‍ നസീമയും മകന്‍ നാസിമും മരിച്ചുകിടക്കുന്നതാണ് കണ്ടത്. തൊട്ടടുത്ത മുറിയില്‍ തലക്ക് പരിക്കേറ്റ് ഉമ്മ വീണുകിടക്കുന്നുണ്ടായിരുന്നു. നിലവിളിച്ച് ആളെക്കൂട്ടി ഇസ്മാഈലിനെയും ഉമ്മയെയും മകന്‍ നബീലിനെയും ആശുപത്രിയിലത്തെിക്കുകയായിരുന്നു.

ബഷീറിനൊപ്പമാണ് ഇസ്മാഈല്‍ മത്സ്യബന്ധനത്തിന് പോകാറുള്ളത്. വെള്ളിയാഴ്ച രാത്രി ഇസ്മാഈല്‍, ശനിയാഴ്ച പുലര്‍ച്ചെ ജോലിക്കു വിളിക്കേണ്ടെന്നും വയറിന് നല്ല സുഖമില്ലന്നും അറിയിച്ചിരുന്നതായി ഷരീഫ പറഞ്ഞു. ഈ സമയത്തൊന്നും ഇസ്മാഈലിന്റെ പെരുമാറ്റത്തിന് അസ്വാഭാവികതയുണ്ടായിരുന്നില്ല. നന്തി സ്വദേശിയായ ഇസ്മാഈലും കുടുംബവും പെരുമാള്‍പുരത്ത് വീടുവെച്ച് താമസംതുടങ്ങിയിട്ട് 15 വര്‍ഷത്തിലേറെയായി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top