മുംബൈ: ജന്മ, മരണ ദിനങ്ങള്‍ ആചരിക്കപ്പെടേണ്ട പ്രമുഖ വ്യക്തികളുടെ പട്ടികയില്‍നിന്ന് മൗലാനാ അബുല്‍ കലാം ആസാദ് അടക്കമുള്ള മുസ്ലിം വ്യക്തിത്വങ്ങളെ മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാര്‍ ഒഴിവാക്കി.
സംസ്ഥാന ജനറല്‍ അഡ്മിനിസ്ട്രേഷന് വകുപ്പ് തയാറാക്കിയ പട്ടികയിലെ 26 പേരില്‍ പ്രമുഖ മുസ്ലിം സ്വാതന്ത്ര്യസമര സേനാനികളില്ല. മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിനെയും തഴഞ്ഞു.
സര്‍ക്കാര്‍ പട്ടിക റദ്ദാക്കാനും വിഭജനത്തെ എതിര്‍ത്ത മൗലാനാ ആസാദിനെ പോലുള്ള മുസ്ലിം വ്യക്തിത്വങ്ങളെ ഉള്‍പ്പെടുത്തി പുതിയപട്ടിക ഉണ്ടാക്കാനും ആവശ്യപ്പെട്ട് ഓള് ഇന്ത്യ മില്ലി കൗണ്‍സില്‍ ബോംബെ ഹൈകോടതിയെ സമീപിച്ചു. സ്വാതന്ത്ര്യ സമരത്തില്‍ മുസ്ലിംകളുടെ സംഭാവന താഴ്ത്തിക്കാട്ടാന്‍ ശ്രമിക്കുന്ന ആര്.എസ്.എസ് അജണ്ടയുടെ ഭാഗമായാണ് സര്‍ക്കാര്‍ മുസ്ലിം വ്യക്തിത്വങ്ങളെ തഴഞ്ഞതെന്ന് നഗരത്തിലെ മതനേതാക്കള്‍ ആരോപിച്ചു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news