കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യം കാരണം കോഴിക്കോട്ട് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പങ്കെടുത്ത ചടങ്ങില്‍നിന്ന് എല്‍.ഡി.എഫ് വിട്ടുനിന്നു. യു.എല്‍ സൈബര്‍ പാര്‍ക്കില്‍ നടന്ന അഞ്ചു പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ ഇടതുമുന്നണി നേതാക്കള്‍ എത്തിയില്ല. കോഴിക്കോട് മേയര്‍ വി.കെ.സി. മമ്മദ്കോയ, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്, എം.എല്‍.എമാരായ എളമരം കരീം, എ. പ്രദീപ് കുമാര്‍ എന്നിവരാണ് ചടങ്ങ് ബഹിഷ്കരിച്ചത്.
അഴിമതി ആരോപണവിധേയനായ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ എല്‍.ഡി.എഫ് സംസ്ഥാന കമ്മിറ്റിയാണ് തീരുമാനിച്ചത്. മന്ത്രിമാരായ കെ. ബാബു, ആര്യാടന് മുഹമ്മദ് എന്നിവരെയും ബഹിഷ്കരിക്കാന്‍ എല്‍.ഡി.എഫ് തീരുമാനമുണ്ട്.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news