Flash News

മുസ്രിസ് പൈതൃകപദ്ധതി രാജ്യത്തിന് സമര്‍പ്പിച്ചു

February 28, 2016 , സ്വന്തം ലേഖകന്‍

Musiriz-priject-inaugeratio

കൊടുങ്ങല്ലൂര്‍: മുസ്രിസ് പൈതൃകപദ്ധതി രാഷ്ട്രപതി രാജ്യത്തിന് സമര്‍പ്പിച്ചു. 3000 വര്‍ഷത്തെ സംസ്കൃതിയും 41 രാജ്യങ്ങളുമായുള്ള വ്യാപാരപാതയായ സ്പൈസ് റൂട്ടും വീണ്ടെടുക്കുന്ന പദ്ധതിയുടെ ഒന്നാംഘട്ടമാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഉദ്ഘാടനം ചെയ്തത്. മുസ്രിസുമായി ബന്ധപ്പെട്ട ഹ്രസ്വചിത്രം പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് പദ്ധതിയുടെയും വെബ്സൈറ്റിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു. സര്‍ക്കാര്‍ ഉപഹാരമായ പായ്ക്കപ്പലിന്റെ രൂപവും പദ്ധതിയുടെ ബുക്‌ലൈറ്റും ഗവര്‍ണര്‍ പി. സദാശിവം രാഷ്ട്രപതിക്ക് സമ്മാനിച്ചു.

മുസിരിസ് പൈതൃക പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് 94 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 52 കോടി സംസ്ഥാന സര്‍ക്കാറും 42 കോടി കേന്ദ്രസര്‍ക്കാറുമാണ് നല്‍കുക. ഒന്നാം ഘട്ടത്തില്‍ 18 മ്യൂസിയം- ഹെറിറ്റേജ് സൈറ്റുകള്‍ പണി പൂര്‍ത്തീകരിച്ചിട്ടുണ്ട്. 11 എണ്ണത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. എല്ലാ സൈറ്റുകളെയും ബന്ധപ്പെടുത്തി ഹോപ് ഓണ്‍ ഹോപ് ഓഫ് ബോട്ട് സര്‍വിസ് നടത്തുന്നുണ്ട്.

പാലിയം പാലസ്, പാലിയം നാലുകെട്ട്, പറവൂര്‍ സിനഗോഗ്, ചേന്ദമംഗലം സിനഗോഗ്, കേസരി ബാലകൃഷ്ണപിള്ള, സഹോദരന്‍ അയ്യപ്പന്‍, മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് മ്യൂസിയങ്ങളും കോട്ടപ്പുറം കോട്ട, പള്ളിപ്പുറം കോട്ട, പറവൂര്‍, കൊടുങ്ങല്ലൂര്‍ മാര്‍ക്കറ്റുകള്‍, കോട്ടപ്പുറം വാട്ടര്‍ ഫ്രണ്ട്, ഈസ്റ്റ് സ്ട്രീറ്റ്, ഗോതുരുത്ത് ചവിട്ടുനാടക സെന്റര്‍ ഹെറിറ്റേജ് സൈറ്റുകളുമാണ് പ്രവര്‍ത്തനം ആരംഭിക്കുക.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top