Flash News

മദ്യനയത്തെ അനുകൂലിച്ച് പള്ളികളില്‍ ഇടയലേഖനം

February 29, 2016 , സ്വന്തം ലേഖകന്‍

mdnകൊച്ചി: യു.ഡി.എഫ് സര്‍ക്കാറിന്റെ മദ്യനയത്തെ അനുകൂലിച്ച് കെ.സി.ബി.സിയുടെ ഇടയലേഖനം പള്ളികളില്‍ ഞായറാഴ്ച വായിച്ചു. പുതിയ മദ്യനയം മൂലം കേരളത്തില്‍ മദ്യപാനികളുടെ എണ്ണം കുറഞ്ഞെന്നും പാവപ്പെട്ട കുടുംബങ്ങള്‍ മദ്യവിപത്തില്‍ നിന്ന് രക്ഷപ്പെട്ടെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. മദ്യപാനം മൂലമുള്ള വാഹനാപകടങ്ങള്‍ ഗണ്യമായി കുറഞ്ഞു. ഇതിന് ധൈര്യം കാണിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും സര്‍ക്കാറിനെയും ഇടയലേഖനത്തില്‍ അഭിനന്ദിക്കുന്നുണ്ട്. എന്നാല്‍, ആരും ആവശ്യപ്പെടാതെ എണ്ണൂറിലധികം ബിയര്‍-വൈന്‍ പാര്‍ലറുകള്‍ അനുവദിച്ച സര്‍ക്കാര്‍ നയത്തെയും ലേഖനത്തില്‍ വിമര്‍ശിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top