കണ്ണൂര്‍ വിമാനത്താവളം: മട്ടന്നൂരില്‍ തിങ്കളാഴ്ച വിമാനമിറങ്ങും

kannur-airport-002മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ പരീക്ഷണ വിമാനം തിങ്കളാഴ്ച ഇറങ്ങും. കോഡ് 2ബി വിമാനമാണ് പരീക്ഷണാര്‍ഥം ഇറക്കുക. രാവിലെ ഒമ്പതുമണിക്ക് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. വിമാനത്താവള മന്ത്രി കെ. ബാബു അധ്യക്ഷത വഹിക്കും. വിമാനത്താവള പ്രദേശമായ മൂര്‍ഖന്‍ പറമ്പില്‍ ചടങ്ങുകള്‍ വീക്ഷിക്കുന്നതിനായി 4000പേര്‍ക്ക് ഇരിക്കാവുന്ന പന്തല്‍ ഒരുങ്ങി.

സുരക്ഷ മുന്‍നിര്‍ത്തി റണ്‍വേക്കും സമാന്തര ടാക്സിവേക്കും അരികില്‍ പാസഞ്ചര്‍ ടെര്‍മിനല്‍ സ്റ്റേഷനു തൊട്ട് ഒന്നര മീറ്റര്‍ ഉയരത്തില്‍ ബാരിക്കേഡുകള്‍ ആഴ്ചകള്‍ക്കു മുമ്പ് തന്നെ നിര്‍മിച്ചിരുന്നു. ബാരിക്കേഡിനു മുന്നിലായി റണ്‍വേക്കു സമീപം വന്‍ തോതില്‍ പൊലീസിനെ വിന്യസിക്കും. മൂര്‍ഖന്‍ പറമ്പില്‍ പൊതുജനങ്ങള്‍ എത്താന്‍ സാധ്യതയുള്ള വിവിധ ഭാഗങ്ങളിലും കനത്ത പൊലീസ് സന്നാഹം ഉണ്ടാവും. ചടങ്ങുകള്‍ വീക്ഷിക്കാന്‍ മൂന്ന് എല്‍.ഇ.ഡി ചുവരുകളും 12 ടി.വികളും ഒരുക്കിയിട്ടുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment