സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന അസംബ്ലിയും ക്ലെര്‍ജി കോണ്‍ഫറന്‍സും ഏപ്രില്‍ 21 മുതല്‍ 23 വരെ അറ്റ്‌ലാന്റയില്‍

Newsimg1_88110282അറ്റ്‌ലാന്റ: സൗത്ത് വെസ്റ്റ് ഭദ്രാസന ഏഴാമത് അസംബ്ലിയും ക്ലെര്‍ജി കോണ്‍ഫറന്‍സും ഏപ്രില്‍ 21 മുതല്‍ 23 വരെ അറ്റ്‌ലാന്റ സെന്റ് തോമസില്‍ വച്ചു നടത്തപ്പെടുന്നതായിരിക്കും. ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ ഏപ്രില്‍ 22 മുതല്‍ ഭദ്രാസന അസംബ്ലി നടക്കുന്നതാണ്. ഭദ്രാസന സെക്രട്ടറി ഫാ.ഡോ. ജോയി പൈങ്ങോലില്‍ കണക്കും വാര്‍ഷിക റിപ്പോര്‍ട്ടും ബജറ്റും അവതരിപ്പിക്കും. ഏപ്രില്‍ 21 മുതല്‍ 22 വരെയാണ് ക്ലെര്‍ജി കോണ്‍ഫറന്‍സ് നടക്കുന്നത്.

ഓര്‍ത്തഡോക്‌സ് സഭയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് അറ്റ്‌ലാന്റയില്‍ വെച്ച് ഈ ഭദ്രാസന അസംബ്ലി നടക്കുന്നത്.

അമേരിക്കയില്‍ 18 സ്റ്റേറ്റുകളിലായി വ്യാപിച്ചു കിടക്കുന്ന 52 പള്ളികളും 6 ചാപ്പലുകളും കൂടുന്നതാണ് സൗത്ത് വെസ്റ്റ് ഭദ്രാസനം. ഈ 52 ദേവാലയങ്ങളിലെ വികാരിമാരും അസംബ്ലി മെമ്പേഴ്‌സുമാണ് ഈ മീറ്റിംഗില്‍ പങ്കെടുക്കുന്നത്.

മുന്‍ ഭദ്രാസന അസംബ്ലി അംഗീകരിച്ച ഭദ്രാസന ആസ്ഥാനത്തു നിര്‍മ്മിക്കുന്ന ചാപ്പലിന്റെ കൂടുതല്‍ വിവരങ്ങള്‍ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ മാത്യു തോമസ് (സജി) ഈ അസംബ്ലിയില്‍ വന്ന് വിവരിക്കുന്നതാണ്.

ഭദ്രാസന അസംബ്ലിയുടെ ക്രമീകരണങ്ങള്‍ക്കായി അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ റവ.ഫാ. ജോര്‍ജ് ദാനിയേല്‍ ജനറല്‍ കണ്‍വീനറും, ജോണ്‍ വര്‍ഗീസ് കോര്‍ഡിനേറ്ററുമാണ്. കൗണ്‍സില്‍ മെമ്പര്‍മാരായ എല്‍സണ്‍ സാമുവേല്‍, ജയിസണ്‍ വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കു­ന്നു.

വാര്‍ത്ത: ജോയിച്ചന്‍ പുതുക്കുളം

Newsimg2_17229191

Print Friendly, PDF & Email

Related News

Leave a Comment