Flash News

കോടികളുടെ പത്രപരസ്യം നല്‍കി ആര്‍ഭാടപൂര്‍വമായ തുടക്കം, ലോഞ്ചിങ്ങിനുമുമ്പ് പൊലീസ് എത്തി; കേരളത്തിന്റെ ‘അഭിമാന’ഫോണ്‍ കമ്പനി ഉടമകള്‍ കോടികളുടെ തട്ടിപ്പുകേസില്‍ പിടിയില്‍

March 1, 2016 , സ്വന്തം ലേഖകന്‍

Mnago phone owners at police stationകൊച്ചി: പ്രമുഖ പത്രങ്ങളില്‍ കോടികളുടെ പരസ്യം നല്‍കി തിങ്കളാഴ്ച ലോഞ്ചിങ് നടത്തിയ മൊബൈല്‍ ഫോണ്‍ കമ്പനിയുടെ ഉടമകളെ ലോഞ്ചിങ് വേദിയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. മൊബൈല്‍ ഫോണ്‍ ലോഞ്ചിങ് മുന്‍ നിശ്ചയപ്രകാരം നടന്നു.

മലയാളി ഉടമസ്ഥതയിലുള്ള മാംഗോ ഫോണ്‍ എന്ന എം ഫോണ്‍ ലോഞ്ചിങ്ങിനിടെയാണ് സിനിമയെ വെല്ലുന്ന രംഗങ്ങള്‍ അരങ്ങേറിയത്. പ്രമുഖ പത്രങ്ങളുടെ ഒന്നാം പേജില്‍ മുഴുപ്പേജ് പരസ്യം നല്‍കി ആഘോഷത്തോടെയായിരുന്നു എറണാകുളം ലെ മെറിഡിയന്‍ ഹോട്ടലില്‍ പുതിയ സ്മാര്‍ട്ട് ഫോണിന്റെ ഉദ്ഘാടനം നിശ്ചയിച്ചത്. വയനാട് മുട്ടില്‍ സൗത് വില്ലേജില്‍ തൃക്കരിപ്പേട്ട മുങ്ങനനായില്‍ റോജി അഗസ്റ്റിന്‍ ചെയര്‍മാനും സഹോദരങ്ങളായ ജോസുകുട്ടി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍ എന്നിവര്‍ പ്രമോട്ടര്‍മാരുമായാണ് എം ഫോണ്‍ കമ്പനി ആരംഭിച്ചത്. എന്നാല്‍, ഉദ്ഘാടന പരിപാടികള്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഹോട്ടലില്‍നിന്ന് ഷാഡോ പൊലീസ് ജോസുകുട്ടി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍ എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

2014 ഡിസംബറില്‍ ഇവര്‍ ബാങ്ക് ഓഫ് ബറോഡയുടെ കളമശ്ശേരി ശാഖയില്‍ നിന്ന് വ്യാജരേഖകള്‍ സമര്‍പ്പിച്ച് 2.68 കോടി വായ്പയെടുത്തെന്ന ബാങ്കിന്റെ പരാതിയിലാണ് അറസ്റ്റ്. പത്ത് ഹെവി വാഹനങ്ങളുടെ രേഖകളും വയനാട് മീനങ്ങാടിയിലെ ഒരേക്കര്‍ സ്ഥലത്തിന്റെ ആധാരവും ഈടുനല്‍കിയാണ് ഇത്രയും തുക വായ്പയെടുത്തതെന്നും തിരിച്ചടവ് മുടങ്ങിയപ്പോള്‍ നടപടിയുടെ ഭാഗമായി നടത്തിയ അന്വേഷണത്തില്‍ ഈ രേഖകള്‍ വ്യാജമാണെന്ന് കണ്ടത്തെുകയുമായിരുന്നെന്നാണ് ബാങ്കിന്റെ ആരോപണം. തുടര്‍ന്നാണ് കളമശ്ശേരി പൊലീസില്‍ പരാതിനല്‍കിയത്. ബാങ്കുമായി വായ്പ സംബന്ധിച്ച് ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെന്നും അത് പരിഹരിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നുമാണ് കമ്പനി ചെയര്‍മാന്‍ റോജി അഗസ്റ്റിന്‍ പറയുന്നത്.

പുതിയ ഉല്‍പന്നത്തിന്റെ ലോഞ്ചിങ് ദിവസംതന്നെ അറസ്റ്റ് നടത്തിയതിനു പിന്നില്‍ ഗൂഢാലോചനയുള്ളതായി സംശയിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ബാങ്ക് നല്‍കിയ പരാതിയിലെ പ്രതികള്‍ ഒളിവിലായിരുന്നു. തിങ്കളാഴ്ച എം ഫോണിന്റെ ലോഞ്ചിങ് നടക്കുന്നകാര്യം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബാങ്കിന്റെ പരാതിയില്‍ പറയുന്നവര്‍ തന്നെയാണ് ഈ കമ്പനിയുടെയും ഉടമകളെന്ന് വ്യക്തമായി. ഇതോടെയാണ് ഹോട്ടലിലത്തെി അറസ്റ്റ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്.

അറസ്റ്റിനു ശേഷവും എം ഫോണ്‍ ലോഞ്ചിങ് മുന്‍ നിശ്ചയപ്രകാരം നടന്നു. ആറ് മോഡലുകളിലുള്ള സ്മാര്‍ട്ട് ഫോണുകള്‍, ബ്ലൂ ടൂത്ത് ഉള്‍പ്പെടെ അനുബന്ധ ഉപകരണങ്ങള്‍, എം വാച്ച് എന്നിവയാണ് വിപണിയിലിറക്കിയത്. ആറുമാസത്തിനകം എം പാഡുകളും വിപണിയിലിറക്കുമെന്നും നിലവില്‍ മുന്നൂറോളം ജീവനക്കാരുള്ള കമ്പനി പൂര്‍ണാര്‍ഥത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അയ്യായിരത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കാനാകുമെന്നും കമ്പനി ചെയര്‍മാന്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top