നോര്‍ത്ത് അമേരിക്ക മാര്‍ത്തോമ ഭദ്രാസന ദിനാചരണം മാര്‍ച്ച് ആറിന്

Newsimg1_30857207ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് ഭദ്രാസന ദിനാചരണം മാര്‍ച്ച് ആറിനു (ഞായര്‍) മാര്‍ത്തോമ ഇടവകകളില്‍ വിവിധ പരിപാടികളോടെ നടക്കും. ഭദ്രാസന പ്രവര്‍ത്തനങ്ങളില്‍ ഇടവക ജനങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ചും ബോധവത്കരണം നടത്തുന്നതിനും ഭദ്രാസന ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വരൂപിക്കുന്നതിനുമാണ് മാര്‍ച്ച് ആറിനു (ഞായര്‍) പ്രത്യേകമായി വേര്‍തിരിച്ചിരിക്കുന്നത്.

പുള്‍പിറ്റ് ചെയ്ഞ്ചുമായി ഇടവക വികാരിമാര്‍ മറ്റു ഇടവകകളില്‍ സന്ദര്‍ശനം നടത്തുകയും ഭദ്രാസന പ്രവര്‍ത്തനങ്ങളെക്കുറിച്ചു വിശദീകരിക്കുകയും ചെയ്യും. ഭദ്രാസന ദിനത്തോടനുബന്ധിച്ച് പ്രത്യേകം തയാറാക്കിയ പ്രാര്‍ഥനകളാണ് ശുശ്രൂഷ മധ്യേ ഉപയോഗിക്കുക. നോര്‍ത്ത് അമേരിക്കയിലെ മുഴുവന്‍ ഇടവക ജനങ്ങളും ഭദ്രാസന ദിനത്തോടനുബന്ധിച്ചു ക്രമീകരിക്കുന്ന ശുശ്രൂഷകളില്‍ സംബന്ധിക്കണമെന്ന് ഭദ്രസാന എപ്പിസ്‌കോപ്പ നിര്‍ദേശിച്ചു.

വാര്‍ത്ത: പി.പി. ചെറിയാന്‍

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment