ജെ.ഡി.യു 10 സീറ്റ് ആവശ്യപ്പെടും

VEERENDRAKUMARതിരുവനന്തപുരം: യു.ഡി.എഫ് നേതൃത്വവുമായി നടക്കുന്ന ചര്‍ച്ചയില്‍ 10 സീറ്റ് ആവശ്യപ്പെടാന്‍ ജെ.ഡി.യു തീരുമാനിച്ചു. എല്ലാ ജില്ലകളിലും ഒന്നുവീതം എന്ന നിലയില്‍ 14 സീറ്റ് വേണമെന്ന ആവശ്യമാണ് യോഗത്തില്‍ ഉയര്‍ന്നതെങ്കിലും പ്രായോഗികസാധ്യത പരിഗണിച്ച് 10 സീറ്റ് ആവശ്യപ്പെടാന്‍ തീരുമാനിക്കുകയായിരുന്നു. ആവശ്യപ്പെടേണ്ട സീറ്റുകള്‍ ഏതെന്ന് തീരുമാനിക്കാന്‍ ഏഴംഗസമിതിക്കും യോഗം രൂപം നല്‍കി.

എം.പി. വീരേന്ദ്രകുമാര്‍, മന്ത്രി കെ.പി. മോഹനന്‍, ഡോ. വര്‍ഗീസ് ജോര്‍ജ്, എം.വി. ശ്രേയാംസ്കുമാര്‍, ഷെയ്ഖ് പി. ഹാരിസ്, പി. കോര മാസ്റ്റര്‍, ചാരുപാറ രവി എന്നിവരാണ് സമിതിയിലുള്ളത്. പാര്‍ട്ടിക്ക് ലഭിച്ച ഏക രാജ്യസഭാസീറ്റിലേക്ക് സംസ്ഥാനപ്രസിഡന്റ് വീരേന്ദ്രകുമാറിനെ മത്സരിപ്പിക്കും.

Print Friendly, PDF & Email

Leave a Comment