മൈക്രോഫിനാന്‍സ് തട്ടിപ്പ് 1500 കോടിയെന്ന് ശ്രീനാരായണ ധര്‍മ സംരക്ഷണസമിതി

1446547673_sndpകൊല്ലം: എസ്.എന്‍.ഡി.പി യോഗം നടപ്പാക്കിയ മൈക്രോഫിനാന്‍സ് പദ്ധതിയുടെ മറവില്‍ 1500 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി ശ്രീനാരായണ ധര്‍മ സംരക്ഷണസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. തട്ടിപ്പിനെക്കുറിച്ച് പ്രത്യേക പൊലീസ് ടീം അന്വേഷിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

ഇല്ലാത്ത അംഗങ്ങളെ ഉണ്ടാക്കി വ്യാജരേഖ ചമച്ച് കൃത്രിമ മൈക്രോഫിനാന്‍സ് യൂനിറ്റുകള്‍ ഉണ്ടാക്കി വായ്പ തരപ്പെടുത്തിയാണ് തട്ടിപ്പ്. ചെങ്ങന്നൂര്‍, അടിമാലി, കരുനാഗപ്പള്ളി, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലും മറ്റ് യൂനിയനുകളിലും ഇത്തരം തട്ടിപ്പ് നടന്നിട്ടുണ്ട്. പദ്ധതിപ്രകാരം പൊതുമേഖലാ ബാങ്കുകളില്‍നിന്ന് 60,000 കോടിയോളം രൂപ വിവിധ എസ്.എന്‍.ഡി.പി യൂനിയനുകള്‍ രൂപവത്കരിച്ച 80,000 യൂനിറ്റുകള്‍ വഴി വായ്പയെടുത്തു. ഇതില്‍ പലതും വ്യാജ യൂനിറ്റുകളാണെന്നും ഭാരവാഹികള്‍ പറഞ്ഞു.

Print Friendly, PDF & Email

Related News

Leave a Comment