ജിജി തോംസണ്‍ മികച്ച ഉദ്യോഗസ്ഥനെന്ന് മുഖ്യമന്ത്രി

jiji-thomson_1തിരുവനന്തപുരം: സര്‍വിസില്‍നിന്ന് വിരമിച്ച ചീഫ് സെക്രട്ടറി ജിജി തോംസണിന് സംസ്ഥാന സര്‍ക്കാര്‍ ഒൗദ്യോഗിക യാത്രയയപ്പ് നല്‍കി. ജിജി തോംസണ്‍ സംസ്ഥാനം കണ്ട മികച്ച സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥരില്‍ ഒരാളാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് സംസ്ഥാനത്തിന് നേട്ടമായിട്ടുണ്ട്. വിരമിച്ച ശേഷം സേവനം തുടര്‍ന്നും ലഭിക്കത്തക്ക തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. ജിജി തോംസണ്‍ ഐ.പി.ആര്‍.ഡി സെക്രട്ടറിയായിരിക്കെയാണ് സുതാര്യ കേരളം ഉള്‍പ്പെടെ ജനങ്ങളുമായി ഇടപഴകുന്ന പരിപാടികള്‍ക്ക് തുടക്കംകുറിച്ചത്. സംസ്ഥാന സര്‍ക്കാറിന്റെ ഉപഹാരവും മുഖ്യമന്ത്രി സമ്മാനിച്ചു.

ചീഫ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച കാലം ഒൗദ്യോഗിക ജീവിതത്തിന്റെ മഹനീയ അവസരമായിരുന്നെന്ന് മറുപടി പ്രസംഗത്തില്‍ ജിജി തോംസണ്‍ പറഞ്ഞു. നഴ്സറി ക്ലാസില്‍ പഠിച്ച പാഠങ്ങളാണ് സര്‍വിസില്‍ പ്രയോഗത്തില്‍ വരുത്തിയത്. തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ ഉദ്ദേശിച്ചുള്ള ഓപറേഷന്‍ അനന്തയിലൂടെ 60 ശതമാനത്തോളം പ്രശ്നങ്ങള്‍ പരിഹരിക്കാനായെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment