പമ്പുടമകള്‍ സമരം പിന്‍വലിച്ചു

downloadതിരുവനന്തപുരം: പുതുതായി ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ ഒഴിവാക്കി ട്രേഡ് സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പെട്രോള്‍ പമ്പുടമകള്‍ നടത്തിയ അനിശ്ചിതകാല സമരം പിന്‍വലിച്ചു. ട്രേഡ് ലൈസന്‍സ് ലഭ്യമാക്കുന്നതിന് വിവിധ അനുബന്ധ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്നതിന് ഏകജാലക സംവിധാനം ഏര്‍പ്പെടുത്താമെന്ന് മന്ത്രി അനൂപ് ജേക്കബ് ഉറപ്പുനല്‍കി.

നിലവില്‍ ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉള്‍പ്പെടെ നാലോളം വകുപ്പുകളില്‍ നിന്നാണ് അനുബന്ധ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കേണ്ടത്. ഏകജാലക സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ പമ്പുടമകള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍. സുരക്ഷാമാനദണ്ഡങ്ങള്‍ക്ക് കേന്ദ്രനിയമപ്രകാരമുള്ള ലൈസന്‍സ് നിബന്ധനയുള്ളതിനാല്‍ ഫയര്‍ഫോഴ്സ് മുന്നോട്ടുവെച്ച സര്‍ട്ടിഫിക്കറ്റിന്‍െറ സാധുത പരിശോധിക്കുമെന്നും അറിയുന്നു. ഇതോടെയാണ് പമ്പുടമകള്‍ സമരം പിന്‍വലിക്കാന്‍ തയാറായത്.

ട്രേഡ് ലൈസന്‍സ് പുതുക്കിനല്‍കുന്നതിന് ഫയര്‍ഫോഴ്സ്, പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍ബന്ധമാക്കിയതാണ് പമ്പുടകമളുടെ പ്രതിഷേധത്തിനിടയാക്കിയത്. സമരം അനിശ്ചിതമായി തുടര്‍ന്ന സാഹചര്യത്തില്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ് ഭാരവാഹികളുടെയും പെട്രോളിയം കമ്പനികളുടെ പ്രതിനിധികളുടെയും യോഗം ഭക്ഷ്യവകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ രാവിലെ ചേര്‍ന്നെങ്കിലും ധാരണയിലത്തെിയിരുന്നില്ല. പെട്രോളിയം കമ്പനികളാണ് ലൈസന്‍സ് അനുവദിക്കുന്നതിന് ഫയര്‍ഫോഴ്സ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നീ സര്‍ട്ടിഫിക്കറ്റുകള്‍ എടുക്കുന്നതെന്നും അതിനാല്‍ പുതുക്കണമെന്ന് സര്‍ക്കാര്‍ ശാഠ്യം പിടിച്ചാല്‍ അത് ചെയ്യേണ്ടത് കമ്പനികളാണെന്നുമായിരുന്നു പമ്പുടമകളുടെ നിലപാട്. സര്‍ട്ടിഫിക്കറ്റ് പുതുക്കല്‍ ഉടമകളുടെ ചുമതലയാണെന്നായിരുന്നു കമ്പനി പ്രതിനിധികളുടെ നിലപാട്. സമരത്തെ തുടര്‍ന്ന് സംസ്ഥാനത്തെ രണ്ടായിരത്തോളം പമ്പുകള്‍ അടഞ്ഞുകിടന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment