ഉസ്താദ് അംജദ് അലിഖാന്‍ സ്ഥാപിക്കുന്ന സംഗീതവിദ്യാലയത്തിന്റെ നിര്‍മാണം മാര്‍ച്ച് ഏഴിന് ആരംഭിക്കും

Amjad_Ali_Khan_2തിരുവനന്തപുരം: ഉസ്താദ് അംജദ് അലിഖാന്‍ കേരളത്തില്‍ സ്ഥാപിക്കുന്ന സംഗീതവിദ്യാലയത്തിന്റെ നിര്‍മാണം മാര്‍ച്ച് ഏഴിന് ആരംഭിക്കും. സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ രാവിലെ ഒമ്പതിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മുഖ്യമന്ത്രിയും ഉസ്താദ് അംജദ് അലിഖാനും സംയുക്ത വാര്‍ത്താസമ്മേളനം നടത്തി സംഗീതവിദ്യാലയത്തിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിക്കും.

വിദ്യാലയത്തിനായി വേളി ബോട്ട് ക്ലബിന് സമീപം രണ്ടേക്കര്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. സ്ഥലം അനുവദിച്ച ഉത്തരവിന്റെ വിശദാംശങ്ങള്‍ അംജദ് അലിഖാന് ലഭ്യമാക്കിയതായി മന്ത്രി കെ.സി. ജോസഫും സംഗീത നാടക അക്കാദമി ചെയര്‍മാന്‍ സൂര്യകൃഷ്ണമൂര്‍ത്തിയും അറിയിച്ചു. സര്‍ക്കാര്‍ പ്രതിനിധികള്‍ കൂടി ഉള്‍പ്പെടുന്ന സമിതിക്കാണ് വിദ്യാലയത്തിന്റെ നിയന്ത്രണം. ദല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് താമസം മാറുമെന്ന് അംജദ് അലിഖാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംഗീത നാടക അക്കാദമിയില്‍ രാഷ്ട്രീയ ഇടപെടലിന് ശ്രമമുണ്ടായില്ലന്നും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞെന്നും സൂര്യകൃഷ്ണമൂര്‍ത്തി പറഞ്ഞു. പിന്‍സീറ്റ് ഡ്രൈവിങ് നടത്തിയില്ലന്നും തന്റെ ഓഫിസ് അക്കാദമികളെ നിയന്ത്രിക്കാന്‍ ഒരിക്കല്‍പോലും ഇടപെട്ടില്ലന്നും മന്ത്രി കെ.സി. ജോസഫും അറിയിച്ചു.

Print Friendly, PDF & Email

Leave a Comment