ന്യൂഡല്‍ഹി: ബജറ്റില്‍ പ്രഖ്യാപിച്ച ഇ.പി.എഫ് നിക്ഷേപത്തിന്മേലുള്ള നികുതി പിന്‍വലിക്കണമെന്നാവശ്യപ്പെടുന്ന ഓണ്‍ലൈന്‍ കാമ്പയിന് 48 മണിക്കൂറിനകം ലക്ഷം പേരുടെ പിന്തുണ.
ഗുഡ്ഗാവിലെ ധനകാര്യ വിദഗ്ധനായ വൈഭവ് അഗര്‍വാളാണ് നിക്ഷേപത്തില്‍നിന്ന് പിന്‍വലിക്കുന്നതിന്റെ 60 ശതമാനത്തിന് നികുതി ഏര്‍പ്പെടുത്തിയതിനെതിരെ പരാതിയുമായി ഓണ്‍ലൈന്‍ കാമ്പയിന് തുടങ്ങിയത്. ആദ്യ മണിക്കൂറില്‍തന്നെ പതിനായിരക്കണക്കിനാളുകളാണ് പിന്തുണ അറിയിച്ചത്. ചെയ്ഞ്ച് ഡോട്ട് ഓര്ഗിലൂടെയുള്ള വൈഭവിന്റെ പരാതി ട്വിറ്ററിലും ഫേസ്ബുക്കിലും വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയായിരുന്നു.
അടുത്തിടെ ചെയ്ഞ്ച് ഡോട്ട് ഓര്‍ഗില്‍ നിന്ന് ഏറ്റവുമധികം വൈറലായ പരാതിയിതാണെന്നും ധനമന്ത്രാലയം ജനങ്ങളുടെ ആശങ്കയെ ഗൗരവത്തോടെ കാണുമെന്നാണ് പ്രതീക്ഷയെന്നും ചെയ്ഞ്ച് ഡോട്ട് ഓര്‍ഗിന്റെ രാജ്യത്തെ മേധാവി പ്രീതി ഹെര്‍മന്‍ പറഞ്ഞു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news