Flash News

കനയ്യക്ക് ജാമ്യം; രാജ്യദ്രോഹം എന്താണെന്ന് ഡല്‍ഹി പൊലീസിന് അറിയുമോയെന്ന് കോടതി

March 3, 2016 , സ്വന്തം ലേഖകന്‍

court-.ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന് ഡല്‍ഹി ഹൈകോടതി ആറു മാസം ഇടക്കാല ജാമ്യം അനുവദിച്ചു. 10,000 രൂപയുടെ ബോണ്ടും ഒരു ആള്‍ജാമ്യവും എന്ന വ്യവസ്ഥയിലാണ് ജാമ്യം. ആവശ്യപ്പെടുമ്പോഴെല്ലാം അന്വേഷണ ഏജന്‍സിക്കു മുന്നില്‍ ഹാജരാകണം. ജാമ്യ കാലയളവില്‍ രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കണമെന്നും രാജ്യദ്രോഹനിയമത്തിന് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ കനയ്യയുടെ ഭാഗത്തുനിന്നുണ്ടാകരുതെന്നും കോടതി ആവശ്യപ്പെട്ടു.

ഡല്‍ഹി പൊലീസിന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് കനയ്യക്ക് ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷക്കെതിരെ നിരത്തിയ വാദമുഖങ്ങള്‍ തള്ളിയ ഹൈകോടതി, രാജ്യദ്രോഹം എന്താണെന്ന് ഡല്‍ഹി പൊലീസിന് അറിയുമോയെന്ന് ചോദിച്ചു. കനയ്യയുടെ ജാമ്യാപേക്ഷയെ എതിര്‍ക്കില്ലന്ന് കമീഷണറായിരുന്ന ബി.എസ്. ബസ്സി ആദ്യം പ്രഖ്യാപിച്ചിരുന്നെങ്കിലും ജാമ്യാപേക്ഷ വന്നപ്പോള്‍ നാടകീയമായി നിലപാട് മാറ്റി എതിര്‍ക്കുകയാണ് ഡല്‍ഹി പൊലീസ് ചെയ്തത്.

പൊലീസിന്റെ പക്കലുള്ള തെളിവുകള്‍ വ്യാജമാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ കനയ്യ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചതിന് തെളിവില്ലന്ന് ഡല്‍ഹി പൊലീസിന് കോടതിയെ അറിയിക്കേണ്ടിയും വന്നു. ആകെ സാക്ഷിമൊഴികള്‍ മാത്രമാണ് ഉള്ളതെന്നും പൊലീസ് വ്യക്തമാക്കി.

രാജ്യദ്രോഹക്കേസില്‍ കുറ്റം ചുമത്തപ്പെട്ട ഒരാളുടെ ആദ്യ ജാമ്യാപേക്ഷതന്നെ കോടതി അംഗീകരിച്ചതിലൂടെ അറസ്റ്റ് പോലെ മോചനത്തിലും കനയ്യ നീതിന്യായചരിത്രത്തിന്റെ ഭാഗമായി.

ഫെബ്രുവരി ഒമ്പതിന് ജെ.എന്‍.യുവില്‍ നടന്ന അഫ്സല്‍ ഗുരു അനുസ്മരണത്തിനിടെ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിച്ച് ബി.ജെ.പി എം.പി മഹേഷ് ഗിരി നല്‍കിയ പരാതിയെ തുടര്‍ന്നാണ് 12ന് കനയ്യ കുമാറിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിക്കുശേഷം 17ന് റിമാന്‍ഡ് ചെയ്തു.

പരാതിയോടൊപ്പം മഹേഷ് ഗിരി സമര്‍പ്പിച്ച പരിപാടിയുടെ വിഡിയോ ‘സീ ന്യൂസ്’ കെട്ടിച്ചമച്ചതാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിറ്റേന്നാണ് കനയ്യയുടെ മോചനത്തിന് വഴിയൊരുങ്ങി വിധി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top