കോഴിക്കോട്: കേരളാ കോണ്‍ഗ്രസിലെ പുതിയ പിളര്‍പ്പ് യു.ഡി.എഫിന്റെ കെട്ടുറപ്പിനെ ബാധിക്കില്ലന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളാ കോണ്‍ഗ്രസ്-എം ആണ് യു.ഡി.എഫിന്റെ ഘടകകക്ഷിയെന്നും ഏതെങ്കിലും വ്യക്തികള്‍ പോകുന്നതില്‍ പ്രശ്നമില്ലന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
കേരളാ കോണ്‍ഗ്രസ് യു.ഡി.എഫിന്റെ അവിഭാജ്യഘടകമാണ്. ആ പാര്‍ട്ടിയുമായി ഒരു പ്രശ്നവുമില്ല. ഭരണനേട്ടങ്ങള്‍ മുന്‍നിര്‍ത്തി യു.ഡി.എഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply