സാങ്കേതിക അധോലോക മാഫിയയായ ‘ഡാര്‍ക്നെറ്റി’നെതിരെ ജാഗ്രത വേണം

Internet-1കോട്ടയം: വിവര സാങ്കേതിക വിദ്യയുടെ മറവില്‍ വളര്‍ന്നുവരുന്ന സാങ്കേതിക അധോലോക മാഫിയയായ ഡാര്‍ക്നെറ്റിനെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തണമെന്ന് എം.ജി സ്കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ട് സംഘടിപ്പിച്ച ശില്‍പശാല ആഹ്വാനം ചെയ്തു. ഇന്റര്‍നെറ്റ് പരിധിയില്ലാത്ത സ്വാതന്ത്ര്യം തരുന്നതോടൊപ്പം സ്വകാര്യത ഇല്ലാതാക്കുന്നുവെന്ന ബോധവും ഉപഭോക്താക്കള്‍ക്ക് ഉണ്ടാകണം. ഇന്റര്‍നെറ്റിലെ ഓരോ പ്രവൃത്തിയും ലോകത്തെവിടെയും ആര്‍ക്കും വീക്ഷിക്കാനാകും. അരാജകത്വം വളര്‍ത്താന്‍ അനുയുക്തമായ അനന്ത സാധ്യതകളാണ് ഇന്റര്‍നെറ്റ് പ്രദാനം ചെയ്യുന്നത്.

വിവര മോഷണം, നുഴഞ്ഞുകയറ്റം, ചാരവൃത്തി, സേവനവിഘാതം എന്നീ വ്യത്യസ്ത മേഖലകളിലാണ് ഡാര്‍ക്നെറ്റ് പ്രവര്‍ത്തിക്കുന്നത്. ലഹരി, സെക്സ് റാക്കറ്റുകള്‍, കള്ളപ്പണം, തീവ്രവാദം തുടങ്ങിയവയുടെ ഒളിപ്പോരാളികളാണ് ഡാര്‍ക്നെറ്റ് ശൃംഖലയില്‍ ഇരകളെ തേടുന്നത്. വളരെവേഗം വശംവദരാകുന്ന രീതിയിലുള്ള പ്രേരക സന്ദേശങ്ങളിലൂടെയാണ് ഡാര്‍ക്നെറ്റിലേക്ക് ആകര്‍ഷിക്കപ്പെടുക. പരീക്ഷണത്തിനും സാഹസത്തിനും മുതിരുന്ന യുവാക്കളെ ഡാര്‍ക്നെറ്റിന്റെ ചതിക്കുഴികളെക്കുറിച്ച് ബോധവാന്മാരാക്കാന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണമെന്നും നിര്‍ദേശം ഉയര്‍ന്നു.

Print Friendly, PDF & Email

Leave a Comment