Flash News

പരമ്പരാഗത ചികില്‍സ: ഇന്ത്യ-യു എസ് ചര്‍ച്ച തുടങ്ങി

March 4, 2016 , സ്വന്തം ലേഖകന്‍

Indians_in_USAന്യൂഡല്‍ഹി: പരമ്പരാഗത ചികില്‍സയിലും ഗവേഷണത്തിലും സഹകരിക്കുന്നതിനുള്ള സാധ്യത തേടി ഇന്ത്യ- യു എസ് ചര്‍ച്ചക്ക് തുടക്കം. രണ്ട് ദിവസത്തെ ഇന്ത്യാ- യു എസ് ശില്‍പശാല ആയുഷ് മന്ത്രി ശ്രിപാദ് യെസ്സോ നായിക് ഉദ്ഘാടനം ചെയ്തു. ആയുഷിന്റെ ആഗോളീകരണം സര്‍ക്കാര്‍ നയമാണെന്ന് അദ്ദേഹം പറഞ്ഞു. പരമ്പരാഗത ചികില്‍സാ സമ്പ്രദായങ്ങളില്‍ ഇരുരാജ്യങ്ങളുടെയും ഭാഗത്തുനിന്നുള്ള ശാസ്ത്രീയ നിക്ഷേപം വഴി രോഗികളുടെ ആരോഗ്യ പരിരക്ഷയില്‍ ആയുഷ് ചികില്‍സാ സമ്പ്രദായത്തിന് വലിയ സംഭാവന നല്‍കാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു. ലോകാരോഗ്യ സംഘടനയുമായി ഇന്ത്യ ഈ രംഗത്തുണ്ടാക്കിയ സഹകരണം ആയുഷ് ചികില്‍സാ സമ്പ്രദായത്തിന് ആഗോള സ്വീകാര്യതയും ഉയര്‍ന്ന സ്ഥാനവും ലഭിക്കാന്‍ സഹായകമാകും.

2015 സെപ്റ്റംബറില്‍ വാഷിങ്ടണില്‍ നടന്ന ആദ്യ ഇന്ത്യ- യു എസ് ആരോഗ്യ സംഭാഷണത്തിന്റെ അനുബന്ധമായിട്ടാണ് ശില്‍പശാല സംഘടിപ്പിച്ചത്. ശില്‍പശാലയില്‍ പങ്കെടുത്തവര്‍ സമകാലിക മരുന്നുകളെയും ചികില്‍സയെയും പറ്റിയുളള അറിവ് പങ്കിട്ടു. കാന്‍സര്‍ ചികില്‍സയുടെ ഫലമായുണ്ടാകുന്ന വേദനയും ആഘാതങ്ങളും കുറക്കാന്‍ കഴിയുന്ന ആയുഷ് ഉല്‍പന്നങ്ങളെക്കുറിച്ചും ചര്‍ച്ച നടന്നു. പ്രകൃതി ഉല്‍പന്നങ്ങളുടെ ഗവേഷണം, പാലിയേറ്റീവ് കെയര്‍ തുടങ്ങിയ മേഖലകളും ചര്‍ച്ചാവിഷയമായി.

അമേരിക്കയിലെ ആഗോള ആരോഗ്യകാര്യ വകുപ്പ്, നാഷണല്‍ ഇന്‍സിറ്ററ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്, നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതിനിധികളും ശില്‍പശാലയില്‍ പങ്കെടുത്തു. ആയുഷ് മന്ത്രാലയത്തിലെ ആയുര്‍വേദ, യോഗ , പ്രകൃതി ചികില്‍സ, സിദ്ധ ഹോമിയോപ്പതി പ്രതിനിധികളും ഇന്ത്യന്‍ ഗവേഷണ സ്ഥാപനങ്ങളും സര്‍വകലാശാലകളും അടങ്ങിയ ഇന്ത്യന്‍ സംഘവുമായി യു.എസ് പ്രതിനിധികള്‍ ചര്‍ച്ച നടത്തി. പരമ്പരാഗത- ആധുനിക ചികില്‍സകള്‍ രോഗീ പരിചരണത്തില്‍ എങ്ങനെ സഹവര്‍ത്തിക്കുന്നു എന്ന് കണ്ട് മനസ്സിലാക്കാന്‍ യു എസ് പ്രതിനിധി സംഘം ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, ജാമിയ ഹംദര്‍ദ് യൂണിവേഴ്സിറ്റി, ഓള്‍ ഇന്ത്യാ ഇന്‍സിറ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ എന്നിവ സന്ദര്‍ശിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top