നവ­കേ­ര­ളയ്ക്ക് പുതിയ കിഡ്‌സ് ക്ലബ് കമ്മിറ്റി

Newsimg1_41270256മയാമി: സൗത്ത് ഫ്‌ളോറി­ഡ­യിലെ പ്രമുഖ മല­യാളി സംഘ­ട­ന­യായ നവ­കേ­രള അസോ­സി­യേ­ഷന്റെ 2016­-ലെ കിഡ്‌സ് ക്ലബ് അധി­കാ­ര­മേ­റ്റു.

സണ്‍റൈസ് സിറ്റി ഹാളില്‍ പ്രസി­ഡന്റ് ജയിംസ് പുളി­ക്ക­ലിന്റെ അധ്യ­ക്ഷ­ത­യില്‍ നടന്ന പ്രൗഡ­ഗം­ഭീ­ര­മായ ചട­ങ്ങില്‍ കിഡ്‌സ് ക്ലബ് പ്രസി­ഡന്റായി എമി­ലിന്‍ ടോണ്‍സണ്‍ സ്ഥാന­മേല്‍ക്കു­കയും തുടര്‍ന്ന് തന്റെ പുതിയ കമ്മി­റ്റിയെ സദ­സിന് പരി­ച­യ­പ്പെ­ടു­ത്തി­ക്കൊ­ടു­ക്കു­കയും ചെയ്തു.

വൈസ് പ്രസി­ഡന്റായി മാര്‍ട്ടിന്‍ മാത്യു, സെക്ര­ട്ട­റി- മേഘ്‌ന റെജി, ജോ. സെക്ര­ട്ട­റി- നേഹ ബിനോയി, ട്രഷ­റര്‍- അലന്‍ ചെറി­യാന്‍, ജോയിന്റ് ട്രഷ­റര്‍- റൂബന്‍ മാത്യു എന്നി­വരും കമ്മിറ്റി അംഗ­ങ്ങ­ളായി അലന്‍ പെല്ലി­ശേ­രി, ആല്‍വിന്‍ വര്‍ഗീ­സ്, ബോണി ജെറാള്‍ഡ്, ദേവ് ആന­ന്ദ്, സിയോണ്‍ പുളി­യ്ക്കല്‍, ഡെവീന വര്‍ഗീ­സ്, ഡെസ്പിന വര്‍ഗീ­സ്, ഇസ­ബെല്‍ ആന്റ­ണി, ജയ്ഡന്‍ ജിന്‍സ്, ജേക്ക് ഗേവ­സ്യ, ജിതിന്‍ ജോബി, ഗൗതം ആന­ന്ദ്, ജയിംസ് രഞ്ജന്‍, ഒലി­വീയ സജി, സിദ്ധാര്‍ത്ഥ് ശിവ­കു­മാര്‍, സ്റ്റീവ് ഷിബു, തുഷാര നായര്‍ തുട­ങ്ങി­യ­വരും സ്ഥാന­മേ­റ്റു.

പ്രസി­ഡന്റ് എമി­ലിന്‍ ഈവര്‍ഷത്തെ കിഡ്‌സ് ക്ലബിന്റെ പ്രവര്‍ത്ത­ന­ങ്ങള്‍ വെളി­പ്പെ­ടു­ത്തു­കയും എല്ലാ­വ­രു­ടേയും സഹാ­യ­സ­ഹകരണ­ങ്ങള്‍ അഭ്യര്‍ത്ഥി­ക്കു­കയും ചെയ്തു.

നവ­കേ­ര­ള­യുടെ സെക്ര­ട്ടറി ജോബി പൊന്നും­പു­ര­യി­ടം, വൈസ് പ്രസി­ഡന്റ് സുരേഷ് നായര്‍, ട്രഷ­റര്‍ ഷിബു സ്കറി­യ, എക്‌സ് ഒഫീഷ്യോ എബി ആന­ന്ദ്, യൂത്ത് ക്ലബ് പ്രസി­ഡന്റ് കവിത ഡേവി­സ്, ഫോമ പ്രസി­ഡന്റ് ആന­ന്ദന്‍ നിര­വേല്‍, ഫോമ കണ്‍വന്‍ഷന്‍ ചെയ്ര­മാന്‍ മാത്യു വര്‍ഗീ­സ്, നവ­കേ­ര­ള­യുടെ മുന്‍ പ്രസി­ഡന്റുമാരായ സാജു വട­ക്കേല്‍, റെജി തോമ­സ്, സ്റ്റേറ്റ് എലക്ട് സാജന്‍ കുര്യന്‍, കൂടാതെ നവ­കേ­ര­ള­യുടെ എല്ലാ കമ്മിറ്റി അംഗ­ങ്ങളും കിഡ്‌സ് ക്ലബിന് ആശംസ അര്‍പ്പി­ക്കു­ക­യു­ണ്ടാ­യി.

വാര്‍ത്ത: ജോയിച്ചന്‍ പുതുക്കുളം

Print Friendly, PDF & Email

Leave a Comment