Flash News

കനയ്യ ആസ്വദിക്കുന്നത് ചുളുവിലെ പ്രശസ്തിയെന്ന് വെങ്കയ്യ നായിഡു

March 5, 2016 , സ്വന്തം ലേഖകന്‍

Venkaiah-Naiduന്യൂഡല്‍ഹി: രാജ്യദ്രോഹക്കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യ കുമാര്‍ ചുളുവില്‍ പ്രശസ്തി ആസ്വദിക്കുകയാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. കനയ്യക്ക് രാഷ്ട്രീയത്തില്‍ താല്‍പര്യമുണ്ടെങ്കില്‍ തന്റെ ഇഷ്ട പാര്‍ട്ടിയില്‍ അംഗത്വമെടുക്കണമെന്നും ആ കക്ഷിക്ക് പാര്‍ലമെന്റില്‍ പ്രാതിനിധ്യം പോലുമില്ലന്നും വെങ്കയ്യ പരിഹസിച്ചു.

യൂനിവേഴ്സിറ്റികള്‍ വിദ്യാഭ്യാസത്തിനുള്ളതാണ്. രാഷ്ട്രീയം കളിക്കാനല്ല. രാഷ്ട്രീയത്തോടാണ് താല്‍പര്യമെങ്കില്‍ പഠനംനിര്‍ത്തി രാഷ്ട്രീയത്തിലിറങ്ങണം. കനയ്യ മുഴക്കിയെന്ന് ആരോപിക്കപ്പെടുന്ന മുദ്രാവാക്യങ്ങളെ തള്ളിപ്പറയുകയും അതില്‍നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യാന്‍ തയാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

അതിനിടെ, കനയ്യയുടെ പ്രസംഗത്തെ അനുകൂലിച്ച് നിരവധിനേതാക്കള്‍ രംഗത്തത്തെി. വിദ്യാര്‍ഥികളെ തൊട്ടുകളിക്കേണ്ടെന്ന സന്ദേശം നല്‍കുന്നതാണ് കനയ്യയുടെ പ്രസംഗമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

ജെ.എന്‍.യുവിലെ വിദ്യാര്‍ഥികള്‍ നല്ല ഇന്ത്യയുടെ നിര്‍മിതിക്കായി ആവശ്യമുയര്‍ത്തുന്നവരാണെന്നും രാജ്യത്തിന്റെ മതേതര, ജനാധിപത്യ ചട്ടക്കൂട്ട് സംരക്ഷിക്കുന്ന കാവല്‍ഭടന്മാരാണെന്നും പ്രസംഗം വ്യക്തമാക്കുന്നതായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കനയ്യ ഒരിക്കലും ദേശദ്രോഹ മുദ്രാവാക്യം മുഴക്കിയില്ലന്നാണ് പാര്‍ട്ടി വിശ്വസിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രതിനിധി അശ്വനി കുമാര്‍ പറഞ്ഞു. രാജ്യദ്രോഹം ചുമത്തിയ നേതാക്കളേക്കാള്‍ ദേശസ്നേഹമുള്ളവനാണ് കനയ്യയെന്ന് പ്രസംഗം തെളിയിച്ചെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top