ശാശ്വതീകാനന്ദയുടെ മരണം: ക്രൈംബ്രാഞ്ച് പുനരന്വേഷണം തുടങ്ങി

swami saswathikanandaകൊച്ചി: സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തെ കുറിച്ചുള്ള പുനരന്വേഷണം ക്രൈംബ്രാഞ്ച് ആരംഭിച്ചു. ഇതിന്റെ ഭാഗമായി ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം കഴിഞ്ഞ ദിവസം അദ്ദേഹം മുങ്ങിമരിച്ച അദ്വൈതാശ്രമത്തിലെ കടവ് സന്ദര്‍ശിച്ചു. സംഭവദിവസം ആശ്രമത്തിലുണ്ടായിരുന്നവരുടെ പേരുവിവരങ്ങള്‍ പൂര്‍ണമായി ശേഖരിച്ചിട്ടുണ്ട്.

ഇതിനുമുമ്പ് ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചുവെങ്കിലും കൊലപാതകമാണെന്നതിന് തെളിവ് ലഭിച്ചിരുന്നില്ല. തുഷാര്‍ വെള്ളാപ്പള്ളി ശാശ്വതീകാനന്ദയെ കൊലപ്പെടുത്തിയതാണെന്ന ബിജുരമേശിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് 173(3)പ്രകാരം കേസ് വീണ്ടും ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തെ ഏല്‍പ്പിച്ചത്. കേസില്‍ ബിജുരമേശിന്റെ കൂടുതല്‍ മൊഴി ശേഖരിക്കും. അതിനുശേഷം തുഷാര്‍ വെള്ളാപ്പള്ളിയേയും ചോദ്യം ചെയ്യും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News