സോളാര്‍ തട്ടിപ്പ്: സരിത കോടതിയില്‍ 10 ലക്ഷം കെട്ടിവെച്ചു

sarithaപത്തനംതിട്ട: സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ്. നായര്‍ 10 ലക്ഷം രൂപ കോടതിയില്‍ കെട്ടിവെച്ചു. സോളാര്‍ പദ്ധതിക്കായി ഇടയാറന്മുള സ്വദേശി ഇ.കെ. ബാബുരാജില്‍ നിന്ന് 1.19 കോടി തട്ടിയെടുത്ത കേസിലാണ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രണ്ടാം പ്രതി സരിത എസ്. നായര്‍ പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നില്‍ 10 ലക്ഷം രൂപ കെട്ടിവെച്ചത്. തുക ബാബുരാജിന് നല്‍കാനാണ് കോടതി വിധി.

ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍ 75 ലക്ഷവും സരിത 45 ലക്ഷവും നല്‍കാനായിരുന്നു കോടതി വിധി. ഹൈകോടതി ഉത്തരവ് പ്രകാരമാണ് ഇപ്പോള്‍ പത്തുലക്ഷം അടച്ചത്. പണമടക്കാന്‍ കോടതി അനുവദിച്ച ഒരു മാസത്തെ സമയം കഴിഞ്ഞ മാസം ആറിനാണ് അവസാനിച്ചത്. എന്നാല്‍, കൂടുതല്‍ സമയം ആവശ്യപ്പെട്ട് സരിത അഭിഭാഷകന്‍ മുഖേന കോടതിയില്‍ വീണ്ടും അപേക്ഷ നല്‍കിയിരുന്നു. ഇതുപ്രകാരം സമയം നീട്ടിനല്‍കിയിരുന്നു.

സോളാര്‍ കേസില്‍ ഏറ്റവും വലിയ തുകയുടെ തട്ടിപ്പായിരുന്നു ഇത്. ബിജുവിനും സരിതക്കും ആറുവര്‍ഷം വീതം തടവും പിഴയുമായിരുന്നു കഴിഞ്ഞ ജൂണ്‍ 18ന് കോടതി വിധിച്ചത്.

Print Friendly, PDF & Email

Related posts

Leave a Comment