ന്യൂഡല്‍ഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് 140ല്‍ 89 സീറ്റ് നേടി അധികാരത്തില്‍ വരുമെന്ന് ഇന്ത്യ ടി.വി-സീ വോട്ടര്‍ അഭിപ്രായ സര്‍വേ. നിലവിലെ ഭരണകക്ഷിയായ യു.ഡി.എഫിന് 49 സീറ്റാണ് കിട്ടുക. ബി.ജെ.പി ഒരു സീറ്റ് നേടി അക്കൗണ്ട് തുറക്കുമെന്നാണ് പ്രവചനം. യു.ഡി.എഫ്-72, എല്‍.ഡി.എഫ്-68 എന്നിങ്ങനെയാണ് നിലവിലെ മുന്നണിനില. എന്നാല്‍, യു.ഡി.എഫിന് വോട്ടുശതമാനം 45.8ല്‍നിന്ന് 30.1 ശതമാനമാകും. എല്‍.ഡി.എഫിന്റെ വോട്ട് ഒന്നര ശതമാനം വര്‍ധിച്ച് 44.6 ശതമാനമാകും. മാര്‍ച്ച് ആദ്യമാണ് സര്‍വേ നടന്നത്.
പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തും. എന്നാല്‍, സീറ്റെണ്ണം കുറയും. 294 അംഗ നിയമസഭയില്‍ ഇപ്പോഴത്തെ 184 സീറ്റില്‍നിന്ന് തൃണമൂലിന്റെ അംഗബലം 156 ആകുമെന്നാണ് പ്രവചനം. ഇടതുമുന്നണിക്ക് 114, കോണ്‍ഗ്രസ് 13, ബി.ജെ.പിയും സഖ്യകക്ഷികളും കൂടി 11 എന്ന ക്രമത്തില്‍ സീറ്റ് ലഭിക്കും.
തമിഴ്നാട്ടില്‍ ജയലളിതയുടെ എ.ഐ.എ.ഡി.എം.കെക്ക് കേവലഭൂരിപക്ഷം കിട്ടില്ലന്നാണ് പ്രവചനം. 234 അംഗ സഭയില്‍ 203 സീറ്റുള്ളത് 116 ആയി കുറയും. ഡി.എം.കെയുടെ സീറ്റ് 101 ആകും. മറ്റു പാര്‍ട്ടികള്‍ക്ക് 17 സീറ്റ്. ബി.ജെ.പിക്ക് സീറ്റ് കിട്ടാനിടയില്ല.
ഇപ്പോള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന അസമില്‍ ബി.ജെ.പി ഒന്നാം കക്ഷിയാകും. എന്നാല്‍, കേവലഭൂരിപക്ഷം കിട്ടില്ല. 126 അംഗ സഭയില്‍ 57 സീറ്റ് ബി.ജെ.പിക്ക് കിട്ടും. കോണ്‍ഗ്രസിന്‍െറ സീറ്റ് 78ല്‍നിന്ന് 44 ആയി കുറയും. എ.ഐ.യു.ഡി.എഫിന് 19 സീറ്റ് ലഭിക്കും. മറ്റു പാര്‍ട്ടികള്‍ക്ക് ആറ്. ബി.ജെ.പിയും എ.ജി.പിയും സഖ്യത്തില്‍ ഏര്‍പ്പെടുന്നതിനു മുമ്പത്തെ സര്‍വേയാണിത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply