Flash News

മത്സരിച്ച് ചാവേറാകാനില്ലന്ന് ചെറിയാന്‍ ഫിലിപ്

March 6, 2016 , സ്വന്തം ലേഖകന്‍

Cheriyan_Philipതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയസാധ്യത ഒട്ടുമില്ലാത്ത ഏതെങ്കിലും മണ്ഡലത്തില്‍ മത്സരിച്ച് ചാവേറാകാനില്ലന്ന് ചെറിയാന്‍ ഫലിപ്. രാഷ്ട്രീയദൗത്യം എന്ന നിലയിലാണ് എല്‍.ഡി.എഫ് സ്വതന്ത്രനായി മൂന്നുതവണ യു.ഡി.എഫ് കോട്ടകളില്‍ മത്സരിച്ചത്.

15 വര്‍ഷക്കാലം സി.പി.എമ്മിനുവേണ്ടി സജീവപ്രവര്‍ത്തനം നടത്തിയ വ്യക്തി എന്ന നിലയില്‍ ഇത്തവണ ജയിക്കുന്ന ഒരു ഉറച്ച സീറ്റ് ലഭിക്കാന്‍ തനിക്ക് അര്‍ഹതയുണ്ട്. തോല്‍ക്കാനായി ജനിച്ചവന്‍ എന്ന ദുഷ്പ്പേര് മാറ്റാന്‍ വിജയിക്കുക എന്നത് തന്റെ അഭിമാനപ്രശ്നമാണ്. അവസാന ഊഴത്തിനായാണ് കാത്തിരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിലെ പോസ്റ്റില്‍ പറഞ്ഞു.

2001ല്‍ 10 വര്‍ഷം അഥവാ രണ്ട് ടേമില്‍ അധികം നിയമസഭാംഗമാകാന്‍ ആരെയും അനുവദിക്കരുതെന്ന തന്റെ ആവശ്യം കെ.പി.സി.സി നിരസിച്ചപ്പോഴാണ് ഏറ്റവുമധികം കാലം എം.എല്‍.എ ആയി തുടരുന്ന ഉമ്മന്‍ ചാണ്ടിക്കെതിരെ പുതുപ്പള്ളിയില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. അത് കോണ്‍ഗ്രസിലെ അധികാര കുത്തകക്കെതിരായ പോരാട്ടമായിരുന്നു. 2001ല്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ ജയിക്കുന്ന സീറ്റ് ആരോടും തേടിയില്ല. അഞ്ചുവര്‍ഷത്തിനുശേഷം ജയിക്കുന്ന സീറ്റ് എന്ന മിനിമം ആവശ്യമാണ് ഉന്നയിച്ചത്. 2006ല്‍ കല്ലൂപ്പാറയിലും 2011ല്‍ വട്ടിയൂര്‍ക്കാവിലും നോമിനേഷന്‍ കൊടുക്കുന്നതിനുമുമ്പുതന്നെ തോല്‍വി ഉറപ്പായിരുന്നു. ഉമ്മന്‍ ചാണ്ടി, ജോസഫ് എം. പുതുശ്ശേരി, കെ. മുരളീധരന്‍ എന്നീ എതിരാളികള്‍ രാഷ്ട്രീയ സാമുദായിക കാരണങ്ങളാല്‍ അതിശക്തരുമായിരുന്നെന്നും ചെറിയാന്‍ ഫിലിപ് പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top