കാസര്‍കോട്ടും മാണി ഗ്രൂപ്പില്‍ പിളര്‍പ്പ്; നേതാക്കള്‍ രാജിവെച്ചു

k-m-mani - appukuttanകാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയിലും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് പിളര്‍ന്നു. ജില്ലാ സെക്രട്ടറിയടക്കം മൂന്ന് നേതാക്കളും നിരവധി പ്രവര്‍ത്തകരും രാജിവെച്ചു. ജില്ലാ സെക്രട്ടറിയും സംസ്ഥാന സമിതിയംഗവുമായ ജയിംസ് ആനിത്തോട്ടം, കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്‍റുംന്റും സംസ്ഥാന സമിതിയംഗവുമായ പി.ടി. ജോസഫ്, കര്‍ഷക യൂനിയന്‍ ജില്ലാ സെക്രട്ടറി ബാബു ജോസഫ് എന്നിവരാണ് രാജിവെച്ചത്. അനവധി പ്രവര്‍ത്തകര്‍ തങ്ങളോടൊപ്പമുണ്ടെന്നും ഫ്രാന്‍സിസ് ജോര്‍ജ് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പ്രസ്ഥാനവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ഇവര്‍ അറിയിച്ചു. നേതൃത്വത്തിന്റെ അഴിമതിയിലും കര്‍ഷക വിരുദ്ധ നയങ്ങളിലും പ്രതിഷേധിച്ചാണ് രാജിയെന്ന് നേതാക്കള്‍ വ്യക്തമാക്കി.

ജില്ലയിലെ പാര്‍ട്ടി ശക്തികേന്ദ്രമാണ് മലയോര കുടിയേറ്റ മേഖല ഉള്‍പ്പെട്ട കാഞ്ഞങ്ങാട് നിയോജക മണ്ഡലം. രാജിവെച്ച നേതാക്കളെല്ലാം ഈ മേഖലയിലുള്ളവരാണ്. 2010ലെ ലയനത്തെ തുടര്‍ന്ന് ജോസഫ് ഗ്രൂപ്പില്‍ നിന്ന് മാണിഗ്രൂപ്പിലത്തെിയവരാണ് ഇവര്‍. ലയനം കടലാസില്‍ മാത്രമായിരുന്നുവെന്നും മാണിഗ്രൂപ് നേതാക്കളുടെ ഏകാധിപത്യമാണ് നടപ്പാക്കുന്നതെന്നും ഇവര്‍ ആരോപിച്ചു.

നിലവിലുള്ള നേതൃത്വത്തോട് വിയോജിപ്പുള്ള ഇവിടുത്തെ ഭൂരിഭാഗം പ്രവര്‍ത്തകരും തങ്ങളോടൊപ്പമുണ്ടാകുമെന്നാണ് രാജിവെച്ചവരുടെ കണക്കുകൂട്ടല്‍. രണ്ടുവര്‍ഷം മുമ്പ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് കേരള കോണ്‍ഗ്രസിലേക്ക് വന്നവരും ഇക്കൂട്ടത്തിലുണ്ടാകുമെന്നാണ് പറയുന്നത്.

മാര്‍ച്ച് ഒമ്പതിന് ചേരുന്ന, പഴയ ജോസഫ് ഗ്രൂപ്പുകാരുടെ സംസ്ഥാനതല യോഗത്തില്‍ രാജിവെച്ച നേതാക്കളും പങ്കെടുക്കും. ഞായറാഴ്ച ചേര്‍ന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്‍െറ ജില്ലാ കമ്മിറ്റി യോഗത്തില്‍ രാജിവിഷയം ചര്‍ച്ചയായി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment