Flash News

കലാഭവന്‍ മണിയുടെ മരണത്തില്‍ അടിമുടി ദുരൂഹത, അസ്വഭാവിക മരണത്തിന് കേസ്

March 7, 2016 , സ്വന്തം ലേഖകന്‍

mani-1_0കൊച്ചി: മലയാളത്തെ ഞെട്ടിച്ച കലാഭവന്‍ മണിയുടെ മരണത്തില്‍ അടുമുടി ദുരൂഹത. മണിയുടെ മരണം കരള്‍ രോഗം മൂര്‍ച്ചതിനെ തുടര്‍ന്നാണ് എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍, മദ്യത്തിലൂടെ അകത്തുചെന്ന മെഥനോള്‍ എന്ന വിഷാംശമാണ് മരണകാരണമെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് ആശുപത്രി അധികൃതര്‍ വ്യക്തമായ സ്ഥിരീകരണം നല്‍കാത്തതും ദുരൂഹതയുയര്‍ത്തിയിട്ടുണ്ട്.

മണിയുടെ മരണം അസ്വഭാവികമാണെന്ന് രേഖപ്പെടുത്തി ചാലക്കുടി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ മണിയുടെ ചാലക്കുടിയിലുള്ള വീടും അദ്ദേഹം സുഹൃത്തുക്കള്‍ക്കൊപ്പം ഇരുന്ന് മദ്യപിച്ചുവെന്നുപറയുന്ന ഒൗട്ട്ഹൗസും പരിശോധിച്ചു. തിങ്കളാഴ്ച രാവിലെ തൃശൂര്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ചാലക്കുടിയില്‍ മണി പഠിച്ച സ്കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വക്കും. മണിയോടുള്ള ആദരസൂചകമായി തിങ്കളാഴ്ച ചാലക്കുടി നഗരത്തില്‍ ഹര്‍ത്താല്‍ ആചരിക്കും.

ഞായറാഴ്ച വൈകീട്ട് 7.15ഓടെ കൊച്ചിയിലെ അമൃത ആശുപത്രിയിലായിരുന്നു മണിയുടെ ഞെട്ടിപ്പിക്കുന്ന അന്ത്യം. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ഒരുവര്‍ഷമായി ചികിത്സയിലായിരുന്നു. അതീവ ഗുരുതരാവസ്ഥയില്‍ ശനിയാഴ്ച വൈകുന്നേരമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കരള്‍രോഗത്തിനൊപ്പം മറ്റവയങ്ങളെക്കൂടി ബാധിക്കുന്ന അസ്വസ്ഥത കടുത്തതിനെതുടര്‍ന്ന് ഐ.സി.യുവിലേക്ക് മാറ്റിയിരുന്നു. ഞായറാഴ്ച ഉച്ചയോടെ നില വഷളായതിനത്തെുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍, മണിയെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും അദ്ദേഹത്തെ അതീവഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലേക്ക് മാറ്റിയതുമൊന്നും അടുത്ത ബന്ധുക്കളും ആശുപത്രി അധികൃതരും പുറത്തുവിടാത്തതാണ് ദുരൂഹതയുണര്‍ത്തുന്നത്. സിനിമയിലെ അടുത്ത സുഹൃത്തുക്കള്‍ പോലും മരണം നടന്നശേഷമാണ് വിവരമറിയുന്നത്. മണിയുടെ നില അതീവഗുരുതരാവസ്ഥയിലായപ്പോള്‍ മാത്രമാണ് ആശുപ്രതി അധികൃതര്‍, മണിയുടെ ശരീരത്തില്‍ വിഷാംശം ഉണ്ടായിരുന്നുവെന്ന് പൊലീസിനെ അറിയിച്ചത്. ഉടന്‍ പൊലീസ് ആശുപത്രിയിലത്തെിയെങ്കിലും അപ്പോഴേക്കും അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നതിനാല്‍ പൊലിസീന് മൊഴിയെടുക്കാനായില്ല. മാത്രമല്ല, വിവരമറിഞ്ഞ് ആശുപത്രിയിലത്തെിയ മാധ്യമപ്രവര്‍ത്തകരെ തടയുകയും ചെയ്തു.

രണ്ടുദിവസം മുമ്പ് ചാലക്കുടിയില്‍ മണിയും സുഹൃത്തുക്കളും വീടിനടുത്ത ഒൗട്ട് ഹൗസിലിരുന്ന് മദ്യപിച്ചതായി സൂചനയുണ്ട്. ഗുരുതരമായ കരള്‍രോഗം ബാധിച്ചിരുന്ന മണിയെ ഈ മദ്യപാനമാണ് മരണത്തിലേക്ക് തള്ളിവിട്ടതെന്ന് സംശയിക്കുന്നു. മദ്യത്തിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്ന മെഥനോള്‍ എന്ന വിഷപദാര്‍ഥം മൂലമുള്ള ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എതായാലും രണ്ടുദിവസം മണിയുടെ ഗുരുതരാവസ്ഥ അടുത്ത ബന്ധുക്കളും ആശുപത്രി അധികൃതരും എന്തിന് മൂടിവച്ചു എന്നത് ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുകയാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top