Flash News

കലാഭവൻ മണിക്ക് ഫോക്കാനയുടെ ആദരാഞ്ജലികൾ

March 7, 2016 , ശ്രീകുമാർ ഉണ്ണിത്താൻ

okanamaniസിനിമാതാരം കലാഭവൻ മണിയുടെ നിര്യാണത്തിൽ ഫോക്കാന ആദരാഞ്ജലികൾ രേഖപ്പെടുത്തി. നാടൻപാട്ടുകൾ പുതിയതലമുറയിലെ സിനിമാ സംഗീതത്തിനു സമാന്തരമായി എഴുതിയ നാടൻ വരികളും നാടൻ ശൈലിയിൽതന്നെ അവതരിപ്പിച്ചായിരുന്നു മണി ജനശ്രദ്ധ പിടിച്ചുപറ്റിയത്. നാടൻ പാട്ടുകൾക്കുംനാടൻ കലരുപങ്ങെൾകും പുതിയ ഒരു മാനം ശ്രിഷ്ടിച്ച ഒരു അനശ്വര കലാകാരനായിരുന്നു കലാഭവൻ മണി. സല്ലാപം എന്ന ചലച്ചിത്രത്തിലെ ചെത്തുകാരൻ രാജപ്പന്റെ വേഷം മണിയെ മലയാളികൾ രണ്ട്‌ കൈയും നീട്ടി സ്വികരിക്കുയയിരുന്നു.

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ എന്നീ ചിത്രങ്ങളിൽ അദ്ദേഹം ശരിക്കും ജിവിക്കുന്ന ഒരു കഥാപാത്രമായി മാറി. ഒരു പാവപ്പെട്ട കുടുംബത്തിൽ ജനിച്ചു ഒരു സൂപ്പർ സ്റ്റാർ ആയപ്പോഴും സാധാരണ ക്കരനായിജിവിച്ച അദ്ദേഹത്തിന്റെ ജീവിതം മലയാളിക്ക് ഒരു മാതൃകയകെട്ടെ. കലാഭവൻ മണി എന്ന അനശ്വര കലകരെന്റെ നിര്യാണത്തിൽ ഫോക്കാനയുടെ ആദരാഞ്ജലികൾ.

ഫോക്കാനക്ക് വേണ്ടി പ്രസിടണ്ട് ജോൺ പി ജോൺ, സെക്രട്ടറി വിനോദ്‌ കെയാർ കെ., ട്രഷറർ ജോയി ഇട്ടൻ, ട്രസ്റ്റി ബോർഡ്‌ ചെയർമാൻ പോൾ കറുകപ്പള്ളിൽ, എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ഫിലിപ്പോസ്‌ ഫിലിപ്പ്‌, കൺവഷൻ ചെയർമാൻ ടോമി കോക്കാട്ട് എന്നിവർ അനുശോചനം രേഖപ്പെടുത്തി.

വാര്‍ത്ത: ശ്രീകുമാർ ഉണ്ണിത്താൻ


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top