വനിതാ ദിനത്തില്‍ വനിതാജീവനക്കാര്‍ 20 വിമാനങ്ങള്‍ പറത്തും

imageകൊച്ചി: ലോക വനിതാദിനമായ ചൊവ്വാഴ്ച വനിതാ ജീവനക്കാര്‍ മാത്രമായി എയര്‍ഇന്ത്യ 20 വിമാന സര്‍വിസുകള്‍ നടത്തും. എയര്‍ഇന്ത്യയില്‍ നാലായിരത്തോളം വനിതാ ജീവനക്കാരുണ്ട്. വനിതകള്‍ മാത്രമായി സാന്‍ഫ്രാന്‍സിസ്കോയിലേക്ക് പോയ വിമാനം ചൊവ്വാഴ്ച ഡല്‍ഹിയില്‍ തിരിച്ചത്തെും.

കൊച്ചി, കോഴിക്കോട്, കോയമ്പത്തൂര്‍ വിമാനത്താവളങ്ങളില്‍ രാവിലെ ഏഴു മുതല്‍ ഉച്ചക്ക് ഒന്നുവരെ എയര്‍പോര്‍ട്ട് അതോറിറ്റിയിലെ വനിതാ ജീവനക്കാരാകും നാവിഗേഷന്‍ വിഭാഗവും മറ്റും കൈകാര്യം ചെയ്യുക.

Print Friendly, PDF & Email

Leave a Comment