അതിരപ്പിള്ളി പദ്ധതി ചിലര്‍ക്ക് പണമുണ്ടാക്കാന്‍ -മാധവ് ഗാഡ്ഗില്‍

02TV_PROF__MADHAV_G_154764fതൃശൂര്‍: അതിരപ്പിള്ളി പദ്ധതി വികസനോന്മുഖം അല്ലന്നും ചിലര്‍ക്ക് സാമ്പത്തിക ലാഭമുണ്ടാക്കാന്‍ മാത്രമാണെന്നും പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍. പദ്ധതി നടപ്പാക്കുമെന്ന രാഷ്ട്രീയ നേതാക്കളുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. യുവകര്‍ഷക സമിതി സംഘടിപ്പിച്ച യുവകര്‍ഷക സംഗമത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഗാഡ്ഗില്‍.

നിലവിലെ പരിസ്ഥിതി നിയമങ്ങളുടെ അടിസ്ഥാനത്തില്‍ അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനാവില്ല. പശ്ചിമഘട്ട സംരക്ഷണത്തിന്റെ പഠനവേളയില്‍ അണക്കെട്ടിന് വേണ്ടിവരുമെന്ന് പറയുന്ന 7,500 കോടി ചെലവാക്കിയാല്‍ കൂടുതല്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാവുന്ന സോളാര്‍ പദ്ധതി ഒരിഞ്ച് സ്ഥലംപോലും ഏറ്റെടുക്കാതെ നടപ്പാക്കാനാവില്ലേ എന്ന കമീഷന്റെ ചോദ്യത്തിന് വൈദ്യുതി ബോര്‍ഡ് അധികൃതര്‍ മൗനം പാലിക്കുകയായിരുന്നു. അപ്പോള്‍ വൈദ്യുതി ഉല്‍പാദനമല്ല, ഡാം നിര്‍മിതിയിലൂടെ കിട്ടുന്ന കമീഷന്‍ മാത്രമാണ് നേതാക്കളുടെ ലക്ഷ്യം- ഗാഡ്ഗില്‍ പറഞ്ഞു.

യുവകര്‍ഷക സംഗമത്തില്‍ യുവകര്‍ഷകവേദി പ്രസിഡന്റ് ടിബിന്‍ പാറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ശ്രീജ ആറങ്ങോട്ടുകര ഉദ്ഘാടനം ചെയ്തു. നടന്‍ അനൂപ് ചന്ദ്രന്‍ കര്‍ഷകരെ ആദരിച്ചു. സുന്ദര്‍ മേനോന്‍ മുഖ്യാതിഥിയായി. കോര്‍പറേഷന്‍ കൗണ്‍സിലര്‍ എം.എസ്. സമ്പൂര്‍ണ, ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടിവ് ഉദയകുമാര്‍, യുവജന ക്ഷേമ ബോര്‍ഡ് കോഓഡിനേറ്റര്‍ ലിജോ പനക്കല്‍, യൂത്ത് കമീഷന്‍ കോഓഡിനേറ്റര്‍ വി.എസ്. സജീര്‍ ബാബു എന്നിവര്‍ സംസാരിച്ചു. വര്‍ഗീസ് തരകന്‍, ടോം കിരണ്‍, സൂരജ് അപ്പു എന്നീ കര്‍ഷകരെ ആദരിച്ചു. വി. രഞ്ചു നന്ദി പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment