കോണ്‍ഗ്രസ് ചീത്തപ്പേരില്ലാത്ത അനുഗൃഹീതര്‍ -മോദി

xtimthumb.phpqatasrchimg.niticentral.com_2014_04_modi11111.jpgaq90aw700ah420azc1.pagespeed.ic_.s3q3X5wH3oന്യൂഡല്‍ഹി: ചീത്തപ്പേരില്ലാതെ അനുഗൃഹീതരാണ് കോണ്‍ഗ്രസ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഹാസം. കോണ്‍ഗ്രസിനെ വിമര്‍ശിക്കുമ്പോഴെല്ലാം പ്രതിപക്ഷത്തിനെതിരായ ആക്രമണമായി ആരോപിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യു.പി.എ സര്‍ക്കാറിന്റെ കാലത്തെ പദ്ധതികളത്രയും പുതിയ പേരിട്ട് നടപ്പാക്കുകയാണെന്ന കോണ്‍ഗ്രസ് വിമര്‍ശത്തിന് മറുപടി പറയാനാണ് മോദി കൂടുതല്‍ സമയവും ചെലവഴിച്ചത്. തന്റെ പ്രവര്‍ത്തനങ്ങളിലേക്ക് സൂക്ഷ്മമാപിനി വെച്ച് നോക്കുന്ന കോണ്‍ഗ്രസ് അധികാരത്തിലിരുന്ന സമയത്ത് എപ്പോഴെങ്കിലും തങ്ങളുടെ പദ്ധതികളെക്കുറിച്ച് സ്വയം വിമര്‍ശം നടത്താനും മെച്ചപ്പെടുത്താനും ശ്രമിച്ചിട്ടുണ്ടോ എന്ന് മോദി ചോദിച്ചു. അധികാരത്തിലിരുന്നപ്പോള്‍ അത്രമാത്രം പ്രവര്‍ത്തനം കോണ്‍ഗ്രസ് നടത്തിയിരുന്നെങ്കില്‍ ഇപ്പോള്‍ ഇരിക്കുന്ന സ്ഥലത്ത് അവര്‍ ഇരിക്കില്ലായിരുന്നു.

2022ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് ബജറ്റിലെ പ്രഖ്യാപനം മോദി ആവര്‍ത്തിച്ചപ്പോള്‍ പരിഹസിച്ച് ഒച്ചവെച്ച പ്രതിപക്ഷത്തെ നോക്കി, താന്‍ മന്‍മോഹന്‍ സിങ്ങിനെ പോലെ ഒരു സാമ്പത്തിക വിദഗ്ധനല്ളെന്നും അദ്ദേഹത്തെ പോലെ അഗാധമായ പാണ്ഡിത്യം തനിക്കില്ളെന്നും മോദി പ്രതികരിച്ചു. കഴിഞ്ഞയാഴ്ച ലോക്സഭയില്‍ പ്രകടിപ്പിച്ച വീറൊന്നും കാണിക്കാതിരുന്ന മോദി പ്രതിപക്ഷത്തെ വിമര്‍ശിക്കാന്‍ നിദാ ഫസ്ലിയുടെ ഗസലിലെ ഏതാനും വരികളോടെയാണ് ഉപസംഹരിച്ചത്.

Print Friendly, PDF & Email

Leave a Comment