സോളാര്‍ കമീഷനെതിരെയുള്ള പ്രസ്താവനയില്‍ പി.പി. തങ്കച്ചന്റെ ഖേദപ്രകടനം

thankachanകൊച്ചി: സോളാര്‍ കമീഷനെതിരെ പ്രസ്താവന നടത്തിയ യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ ഖേദം അറിയിച്ചു. യു.ഡി.എഫിന്റെ എറണാകുളം ജില്ലാ സമിതി യോഗത്തില്‍ നേതാക്കള്‍ പറഞ്ഞ പ്രസ്താവനയെ അടിസ്ഥാനമാക്കിയാണ് അന്ന് മാധ്യമങ്ങളോട് സോളാര്‍ കമീഷന് എതിരെ സംസാരിച്ചതെന്നാണ് പി.പി. തങ്കച്ചന്‍െറ വിശദീകരണം.

യഥാര്‍ഥ വസ്തുതകള്‍ പഠിക്കാതെയും ചുറ്റുമുള്ള ചിലരുടെ അപക്വ അഭിപ്രായങ്ങള്‍ വിശ്വസിച്ചും നടത്തിയ പ്രസ്താവന കമീഷന് പ്രയാസമുണ്ടാക്കിയതില്‍ ഖേദിക്കുന്നു. യഥാര്‍ഥ വസ്തുതയെന്തെന്ന് ഉറപ്പുവരുത്താതെ കമീഷനെതിരെ ക്ഷോഭം പ്രകടിപ്പിച്ചത് തെറ്റായിപ്പോയി. കമീഷന്‍ മുന്‍വിധിയോടെ പെരുമാറുന്നെന്ന പ്രസ്താവന നടത്തിയതില്‍ ഖേദിക്കുന്നെന്നും കമീഷന്‍െറ മുന്നിലത്തെുന്ന വിഷയങ്ങളില്‍ തുറന്ന ചര്‍ച്ചകളും കൂട്ടായ തീരുമാനങ്ങളുമാണ് ഉണ്ടാകാറുള്ളതെന്ന് പിന്നീട് അറിയാന്‍ കഴിഞ്ഞെന്നും പി.പി. തങ്കച്ചന്‍ വ്യക്തമാക്കി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment