269 കോടി മല്യക്ക് നല്‍കി കഴിഞ്ഞതായി ഡിയാജിയോ

LOGODIAGEO2-460x280ബംഗളൂരു: കിങ്ഫിഷര്‍ മദ്യകമ്പനി കൈമാറിയ വകയില്‍ വിജയ് മല്യക്ക് നല്‍കാനുള്ള 515 കോടിയില്‍ 269 കോടി നല്‍കിക്കഴിഞ്ഞതായി ബ്രിട്ടീഷ് മദ്യരാജാക്കന്മാരായ ഡിയാജിയോ. ഫെബ്രുവരിയില്‍ കരാര്‍ ഒപ്പിട്ട സമയത്തുതന്നെ ഈ തുക നല്‍കിയതായും ബാക്കി തുക 2017ല്‍ നല്‍കാന്‍ തീരുമാനിച്ചതായും ഡിയാജിയോ വക്താവ് മുംബൈയില്‍ പറഞ്ഞു.

7000 കോടി കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് മല്യയെ രാജ്യം വിടാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ബാങ്കുകളുടെ കണ്‍സോര്‍ട്യം സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് വെളിപ്പെടുത്തല്‍. അതിനിടെ, മല്യ മാര്‍ച്ച് രണ്ടിനുതന്നെ ഇന്ത്യ വിട്ടതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സി.ബി.ഐയുടെ ആവശ്യപ്രകാരം ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണല്‍ കഴിഞ്ഞ ദിവസം ഡിയാജിയോയുമായുള്ള ഇടപാട് മരവിപ്പിച്ചിരുന്നു.

Print Friendly, PDF & Email

Leave a Comment