Flash News

കൊട്ടാരക്കര പൊലീസ് സ്റ്റേഷന്‍ ആക്രമണം: ആര്‍.എസ്.എസ് ഭാരവാഹികളടക്കമുള്ളവര്‍ പിടിയില്‍

March 10, 2016 , സ്വന്തം ലേഖകന്‍

mdnകൊട്ടാരക്കര: കൊട്ടാരക്കര പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച സംഭവത്തില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍. ആര്‍.എസ്.എസ് മുന്‍ താലൂക്ക് ഭാരവാഹി എഴുകോണ്‍ മുകളില്‍ ഭാഗത്ത് ശ്രീഗണേശത്തില്‍ ശ്രീനിവാസന്‍ (36), കോട്ടാത്തല പണയില്‍ വിജയവിലാസത്തില്‍ ഹരിദാസ് (40), ആര്‍.എസ്.എസ് മുഖ്യശിക്ഷക് വല്ലം നെടിയവിളവീട്ടില്‍ വിഷ്ണുകുമാര്‍ (24) എന്നിവരെയാണ് പിടികൂടിയത്.

പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ ഇവര്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് ഡിവൈ.എസ്.പി എ. അശോകന്‍ പറഞ്ഞു. വിഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ കണ്ടത്തെുന്നത്. കഴിഞ്ഞ ദിവസം 15 വീടുകളില്‍ പരിശോധന നടത്തി. സംഭവത്തില്‍ 70 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രതികളില്‍ പലരും ഒളിവിലാണ്. പിടിക്കപ്പെട്ട ഹരിദാസ് മറ്റ് രാഷ്ട്രീയ കേസുകളിലും പ്രതിയാണെന്ന് ഡിവൈ.എസ്.പി പറഞ്ഞു.

തിങ്കളാഴ്ച രാത്രി 11ഓടെയാണ് സംഭവങ്ങളുടെ തുടക്കം. കോട്ടാത്തലയില്‍ ഉത്സവ ഡ്യൂട്ടിക്കത്തെിയ കൊട്ടാരക്കര എസ്.ഐ ശിവപ്രകാശ് ബൈക്കില്‍ ഒരുമിച്ച് സഞ്ചരിച്ച മൂന്നുപേരെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തു. എസ്.ഐയെ കൈയേറ്റം ചെയ്ത ആര്‍.എസ്.എസ് കൊട്ടാരക്കര താലൂക്ക് പ്രചാരക് തിരുവനന്തപുരം ധനുവച്ചപുരം വി.ടി.എം എന്‍.എസ്.എസ് കോളജിന് സമീപം ആര്‍.വി സദനത്തില്‍ ബിനീഷിനെ (27) പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലത്തെിച്ചു. സംഭവം അറിഞ്ഞത്തെിയ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സ്റ്റേഷനിലേക്ക് കല്ലേറ് നടത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top