തിരുവനന്തപുരം: ഘടകകക്ഷികളുമായുള്ള രണ്ടാംഘട്ട സീറ്റു വിഭജന ചര്‍ച്ച കോണ്‍ഗ്രസ് വ്യാഴാഴ്ച ആരംഭിക്കും. ചര്‍ച്ച വെള്ളിയാഴ്ചയും തുടരും. കേരള കോണ്‍ഗ്രസ് -എം, ജേക്കബ് വിഭാഗം, ജെ.ഡി.യു എന്നിവരുമായാണ് വ്യാഴാഴ്ചത്തെ ചര്‍ച്ച. എല്ലാ പാര്‍ട്ടികളുമായും കോണ്‍ഗ്രസ് നേതൃത്വം പ്രാഥമികചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.
ഘടകകക്ഷികളുടെ അവകാശവാദങ്ങളില്‍ കോണ്‍ഗ്രസ് അഭിപ്രായമൊന്നും അറിയിച്ചിട്ടില്ല. പിളര്‍പ്പിനെ തുടര്‍ന്ന് മാണിഗ്രൂപ് പ്രതിസന്ധിയിലാണ്. പഴയ ജോസഫ് വിഭാഗത്തിലെ ഭൂരിഭാഗവും പാര്‍ട്ടി വിട്ടതിനാല്‍ കഴിഞ്ഞതവണത്തെ സീറ്റുകള്‍ ഇപ്രാവശ്യം നല്കാന് കഴിയില്ലന്ന നിലപാടിലാണ് കോണ്‍ഗ്രസ്. മാണി ഗ്രൂപ്പില്‍നിന്ന് പോയ പി.സി. ജോര്‍ജിന്റെ പൂഞ്ഞാര്‍, ഡോ. കെ.സി. ജോസഫിന്റെ കുട്ടനാട് സീറ്റുകള്‍ തിരികെ നല്‍കണമെന്നും വാദമുണ്ട്. എന്നാല്‍, ഒന്നും വിട്ടുകൊടുക്കില്ലന്നും മൂന്ന് സീറ്റ് അധികം വേണമെന്നുമാണ് മാണിഗ്രൂപ് നിലപാട്.
ജെ.ഡി.യു പത്തു സീറ്റാണ് ആവശ്യപ്പെടുന്നത്. കഴിഞ്ഞതവണ മത്സരിച്ച് തോറ്റ ചില സീറ്റുകള്‍ക്കുപകരം വിജയസാധ്യതയുള്ളവ അനുവദിക്കണമെന്നും ആവശ്യപ്പെടുന്നു. വീരേന്ദ്രകുമാറിന് രാജ്യസഭാസീറ്റ് നല്കിയ സാഹചര്യത്തില്‍ അമിത അവകാശവാദത്തില്‍നിന്ന് പിന്മാറണമെന്നാണ് കോണ്‍ഗ്രസ് നിലപാട്. അങ്കമാലി സീറ്റിന്റെ കാര്യത്തില്‍ ജേക്കബ് ഗ്രൂപ്പും കോണ്‍ഗ്രസും തര്‍ക്കത്തിലാണ്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply