Flash News

വിജയ് മല്യക്ക് മതിയായ ഈടില്ലാതെ ബാങ്കുകള്‍ നല്‍കിയത് 9,000 കോടി

March 10, 2016 , സ്വന്തം ലേഖകന്‍

Vijay_Mallyaന്യൂഡല്‍ഹി: പാര്‍ലമെന്റ് അംഗം കൂടിയായ മദ്യവ്യവസായി വിജയ് മല്യക്ക് പ്രമുഖ ബാങ്കുകള്‍ മതിയായ ഈടില്ലാതെ നല്‍കിയത് 9,000 കോടി രൂപ. ബാങ്ക് മേധാവികളും ഉന്നത രാഷ്ട്രീയക്കാരുമാണ് ഈ വെട്ടിപ്പിന് ചുക്കാന്‍ പിടിച്ചത്. പൂട്ടിയ കിങ്ഫിഷര്‍ എയര്‍ലൈന്‍സിനു മാത്രം 17 പൊതുമേഖലാ ബാങ്കുകള്‍ ചേര്‍ന്ന് നല്‍കിയത് 6,963 കോടിയാണ്. മദ്യക്കമ്പനിയായ യുനൈറ്റഡ് ബ്രിവറീസ്, കിങ്ഫിഷര്‍ ഫിന്‍വെസ്റ്റ് ഇന്ത്യ എന്നിവയും വിജയ് മല്യയുടെ കമ്പനികളാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാത്രം നല്‍കിയത് 1600 കോടിയാണ്.

ഐ.ഡി.ബി.ഐ ബാങ്ക് മല്യക്ക് നല്‍കിയത് 900 കോടി വായ്പയാണ്. ഒറ്റ മാസത്തിനകമാണ് ഈ വായ്പ അനുവദിച്ചത്. ഭീമമായ സംഖ്യ മതിയായ ഈടോ രേഖകളോ ഇല്ലാതെ വായ്പ നല്‍കുന്നതിനെതിരായ മുന്നറിയിപ്പുകള്‍ അവഗണിക്കപ്പെട്ടു.

മംഗലാപുരം സ്വദേശിയായ വ്യവസായി വിട്ടല്‍ മല്യയുടെ മകനായി ഗൗഡ സാരസ്വത ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച വിജയ് മല്യ ബി.കോം പഠനത്തിന് ശേഷം 28ാം വയസ്സില്‍ പിതാവിന്റെ മരണത്തെ തുടര്‍ന്നാണ് മദ്യവ്യവസായ ഗ്രൂപ് ചെയര്‍മാനായത്. രാജ്യത്തിനകത്തും പുറത്തുമുള്ള 100ഓളം കമ്പനികളുടെ കൂട്ടായ്മയായി യു.ബി ഗ്രൂപ് പിന്നീട് മാറി. ബര്‍ഗര്‍ പെയിന്റ്സ്, ക്രോംപ്ടണ്‍, മാംഗ്ളൂര്‍ കെമിക്കല്‍സ്, ഏഷ്യന്‍ ഏജ്, സിനി ബ്ലിറ്റ്സ് തുടങ്ങിയവയില്‍ മല്യയുടെ വിരലടയാളമുണ്ട്.

2005ല്‍ തുടങ്ങിയ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് 2007ല്‍ എയര്‍ ഡക്കാണ്‍ വിമാനക്കമ്പനിയെയും ഏറ്റെടുത്തിരുന്നു. എന്നാല്‍, വിമാനക്കമ്പനി പാപ്പരായി 2013ല്‍ അടച്ചുപൂട്ടി. യഥാര്‍ഥത്തില്‍ ഈ കമ്പനിയുടെ മറവില്‍ സഹസ്രകോടികളുടെ വായ്പ തരപ്പെടുത്തി മറ്റു ബിസിനസുകളിലേക്ക് തിരിച്ചു വിടുകയാണ് മല്യ ചെയ്തത്. അതിനിടയില്‍ ലണ്ടനില്‍ സൂക്ഷിച്ചിരുന്ന ടിപ്പു സുല്‍ത്താന്റെ വാള്‍ ലേലം പിടിച്ചത് 1,75,000 പൗണ്ടിന്. മഹാത്മ ഗാന്ധിയുടെ സ്വന്തം സാധനങ്ങള്‍ 18 ലക്ഷം ഡോളറിനാണ് ന്യൂയോര്‍ക്കില്‍നിന്ന് ലേലത്തില്‍ പിടിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top