Flash News

മല്യ തിരിച്ചുവന്നില്ലങ്കില്‍ പാസ്പോര്‍ട്ട് റദ്ദാക്കാം; പാസ്പോര്‍ട്ട് റദ്ദാക്കിയാല്‍ വിദേശത്ത് നില്‍ക്കാനുള്ള അവകാശംഇല്ലാതാകും

March 11, 2016 , സ്വന്തം ലേഖകന്‍

mallyaന്യൂഡല്‍ഹി: വിജയ് മല്യ തിരിച്ചുവന്നില്ലങ്കില്‍ അദ്ദേഹത്തിന്റെ പാസ്പോര്‍ട്ട് റദ്ദാക്കാമെന്ന് 17 ബാങ്കുകള്‍ക്കുവേണ്ടി ഹാജരാകുന്ന അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി. തിരിച്ചുവരാനുള്ള മനസ്സ് മല്യ കാണിക്കുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം തുടര്‍ന്നു. എന്നാല്‍, അദ്ദേഹം തിരിച്ചുവരുന്നില്ലങ്കില്‍ അതിന് സമ്മര്‍ദം ചെലുത്താനുള്ള മറ്റു മാര്‍ഗങ്ങളും ഉപായങ്ങളും നോക്കേണ്ടിവരും.

പാസ്പോര്‍ട്ട് റദ്ദാക്കല്‍ അത്തരത്തിലൊന്നാണ്. ഒരു വ്യക്തിയുടെ പാസ്പോര്‍ട്ട് റദ്ദാക്കിയാല്‍ വിദേശരാജ്യത്ത് നില്‍ക്കാനുള്ള അവകാശം ആ വ്യക്തിക്കില്ലാതാകും. അതോടെ അദ്ദേഹം തിരിച്ചുവരാന്‍ നിര്‍ബന്ധിതനാകും. അദ്ദേഹവും ബാങ്കുകളും തമ്മില്‍ പ്രശ്നം തീര്‍ക്കട്ടെയെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും അറ്റോണി ജനറല്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരം വിഷയങ്ങളൊഴിവാക്കാന്‍ ധനമന്ത്രാലയവും റിസര്‍വ് ബാങ്കും ബാങ്കുകളും ശ്രദ്ധിക്കണമെന്നും ധനകാര്യനയങ്ങളില്‍ പുനരവലോകനം വേണമെന്നും റോത്തഗി അഭിപ്രായപ്പെട്ടു.

മല്യയെ ഇന്ത്യയിലേക്ക് തിരിച്ചത്തെിക്കാന്‍ നിയമനടപടിയുണ്ടാകില്ലന്നാണ് റോത്തഗിയുടെ പ്രസ്താവന സൂചിപ്പിക്കുന്നത്. ലണ്ടനിലിരുന്ന് മല്യ ഇന്ത്യയിലെ ബാങ്കുകളുമായി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാനാണ് നീക്കം നടത്തുന്നത്.

മാര്‍ച്ച് ഒന്നിന് പാര്‍ലമെന്റില്‍ ഹാജരായിരുന്ന മല്യ പിറ്റേന്നാണ് ജെറ്റ് എയര്‍വേസ് വിമാനത്തില്‍ ലണ്ടനിലേക്ക് പോയത്. ലണ്ടന്റെ ഹൃദയഭാഗത്ത് ക്വീന്‍ ഹു റോഡിലെ ഏറ്റവും വലിയ ബംഗ്ലാവ് വിജയ് മല്യയുടേതാണ്. രാജ്യസഭാംഗമാണെങ്കിലും 28 വര്‍ഷമായി പതിവായി ലണ്ടനിലാണ് മല്യ. മല്യ ലണ്ടനിലെ ഒരു ഗ്രാമത്തിലുള്ള തന്റെ എസ്റ്റേറ്റില്‍ ആര്‍ഭാടത്തോടെ കഴിയുകയാണെന്ന് ചാനലുകള്‍ റിപ്പോട്ട് ചെയ്തു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മല്യക്കെതിരെ സി.ബി.ഐയുടെ ലുക്കൗട്ട് നോട്ടീസുണ്ട്. രാജ്യം വിടുന്നത് തടയുന്നതാണ് ലുക്കൗട്ട് നോട്ടീസ്. എന്നിട്ടും ഇയാള്‍ രാജ്യം വിട്ടത് ദുരൂഹമായി തുടരുകയാണ്.

ബാങ്കുകള്‍ക്ക് 9000 കോടി രൂപയുടെ കടബാധ്യതക്കാരനായ മല്യയെ ലുക്കൗട്ട് നോട്ടീസ് ഉണ്ടായിട്ടും ലണ്ടനിലേക്ക് പറക്കാന്‍ അനുവദിച്ചത് ബാങ്കുകള്‍ കോടതിയെ സമീപിച്ച സമയത്തു തന്നെയായിരുന്നു. മല്യയുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടണമെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു ബാങ്കുകള്‍ കോടതി കയറിയത്.

പാര്‍ലമെന്റ് അംഗമായ മല്യ ഉത്തരവാദപ്പെട്ട പൗരനെന്ന നിലയില്‍ തിരിച്ചത്തെുമെന്ന പ്രതീക്ഷയാണ് സര്‍ക്കാര്‍കേന്ദ്രങ്ങള്‍ക്കുള്ളത്. മല്യക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ട എന്നാണ് സര്‍ക്കാര്‍ തീരുമാനം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top