Flash News

ലാന(LANA) റീജിയണല്‍ കണ്‍വെന്‍ഷന്‍, ജൂണ്‍ 17-18 തിയ്യതികളില്‍ കാലിഫോര്‍ണിയയില്‍

March 11, 2016 , പി.പി ചെറിയാന്‍

Newsimg1_1718598ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (LANA) യുടെ റീജിയണല്‍ കണ്‍വെന്‍ഷന്‍ 2016 ജൂണ്‍ 17-18 തിയ്യതികളില്‍ സാന്‍ ഫ്രാന്‍സിസ്‌ക്കോ ഏരിയയില്‍ നടക്കും. സമ്മേളനത്തില്‍ പ്രശസ്ത നോവലിസ്റ്റ് ശ്രീ.സേതു മുഖ്യാതിഥി ആയിരിക്കും. പ്രശസ്ത ചെറുകഥാകൃത്ത് ശ്രീ.പി.കെ. പാറക്കടവും സമ്മേളനത്തില്‍ പങ്കെടുക്കും.
തമ്പി ആന്റണി(കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍), ഗീതാ ജോര്‍ജ്(സെക്രട്ടറി), പ്രേമാ തെക്കേക്ക്(ട്രഷറര്‍), എം.കെ.ഷാന്‍ദാസ്, പത്മാ ഷാന്‍ദാസ്, രാജം നമ്പൂതിരി, മാടശ്ശേരി നീലകണ്ഠന്‍ എന്നിവര്‍ അടങ്ങിയ കമ്മിറ്റിയാണ് റീജിയണല്‍ കണ്‍വെന്‍ഷന്റെ ഭാരവാഹിത്വം ഏറ്റെടുത്തിരിക്കുന്നത് എന്ന് ലാനാ പ്രസിഡന്റ് ശ്രീ.ജോസ് ഓച്ചാലില്‍ അറിയിച്ചു.

സമ്മേളനത്തിനു വരുന്നവരുടെ സൗകര്യത്തിന് താഴെപ്പറയുന്ന ഹോട്ടല്‍ സൗകര്യങ്ങള്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. സമ്മേളനപരിപാടികള്‍ ജൂണ്‍ 17 വൈകുന്നേരം തുടങ്ങി, ജൂണ്‍ 18 സമാപനയോഗം, അത്താഴം എന്നിവയോടെ അവസാനിക്കും.

Double Tree by Hilton Newark-Fremont
39900 Balentine Dr, Newark, CA 94560, Phone:(510) 490-8390
(Distances from Bay Area Airports:San Jose Airport 14.8 milse; Oakland Airptor:21 miles; San Fransisco Airport: 32 miles).

ലാനാ സമ്മേളനത്തിനു വരുന്നവര്‍ക്ക് സ്‌പെഷ്യല്‍ ഹോട്ടല്‍ വാടക നിരക്ക്: പ്രതിദിനം 99 ഡോളര്‍ ആണ്. റിസര്‍വ് ചെയ്യാന#് 1-800-445-8667 എന്ന നമ്പര്‍ വിളിക്കുക. സ്‌പെഷല്‍ നിരക്ക് കിട്ടാന്‍ LRC എന്ന കോഡ് ഉപയോഗിക്കുക. ഈ നിരക്ക് 2016 മെയ് 20 വരെ മാത്രമെ കിട്ടുകയുള്ളൂ. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ചെയ്യാനുള്ള ലിങ്ക് ഇങ്ങിനെ:
http://hilton.com/en/dt/reservations/index.jhtml?hotel=NWKBDDT&gro

upCode=LRC
സമ്മേളനം നടക്കുനനത് മുകളില്‍പ്പറയുന്ന ഹോട്ടലിന് അടുത്തുതന്നെയുള്ള ഒരു ഹാളില്‍ ആണ്. അവിടെത്തന്നെ ഭക്ഷണവും ഏര്‍പ്പെടുത്തിയിരിക്കുന്നു. സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഭക്ഷണച്ചെലവുള്‍പ്പെടെ $70 വീതം ആണ് ആളൊന്നിന് രജിസ്‌ട്രേഷന്‍ ഫീസ്. രജിസ്‌ട്രേഷന്‍ ഫീസ് താഴെപ്പറയുന്ന അഡ്രസില്‍ അയക്കാന്‍ അപേക്ഷ. ചെക്ക് LANA യുടെ പേരില്‍ എഴുതുക.

അഡ്രസ്സ്: LANA, 3360 Roma Place, San Ramon, CA 94583

അടുത്തയിടക്ക് നമ്മെ വിട്ടുപോയ പ്രിയ കവി ഓഎന്‍വിയുടെ സ്മരണക്ക് ഈ സമ്മേളനം സമര്‍പ്പിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മാടശ്ശേരി നീലകണ്ഠന്‍(ലാനാ ജോയിന്റ് സെക്രട്ടറി), (925) 785-0315; ഗീതാ ജോര്‍ജ്(510) 709-5977; പ്രേമാ തെക്കേക്ക്(707)330-0000

വാര്‍ത്ത: പി.പി ചെറിയാന്‍


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top