Flash News

പ്രൊഫ. സണ്ണി എ. മാത്യൂസ് ബ൪ഗ൯ കൗണ്ടി ഏഷ്യ൯ അമേരിക്ക൯ അഡ്വൈസറി കമ്മിറ്റി അംഗമായി നിയമിതനായി

May 31, 2016 , വ൪ഗീസ് പ്ലാമൂട്ടില്‍

Sunny Mathews-3 (2)ന്യൂജേഴ്സിയിലെ ബ൪ഗ൯ കൗണ്ടിയുടെ നിയമനി൪മ്മാണ സഭയുടെ അംഗങ്ങള്‍ (Board of Chosen Freeholders) പ്രൊഫ. സണ്ണി എ. മാത്യൂസിനെ ഏഷ്യ൯ അമേരിക്ക൯ അഡ്വൈസറി കമ്മിറ്റിയംഗമായി നിയമിച്ചു. കൗണ്ടി എക്സിക്യൂട്ടീവ് ജെയിംസ് ടെഡസ്ക്കോ നാമനി൪ദ്ദേശം ചെയ്തതി൯റെ അടിസ്ഥാനത്തിലായിരുന്നു ഈ നിയമനം. 2019 വരെ മൂന്നു വ൪ഷത്തേക്കാണ് നിയമനം.

കേരളത്തിലെ ഏറ്റവും പഴക്കമുള്ള കോളജായ കോട്ടയം സി. എം. എസ്. കോളജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ പ്രൊഫസറായി സേവനമനുഷ്ഠിച്ചതിനു ശേഷം ഏതാണ്ട് രണ്ടു പതിറ്റാണ്ടുകളായി അമേരിക്കയിലെ ന്യൂജേഴ്സിയിലെത്തിയിട്ട്. മലയാളി സമൂഹത്തില്‍ സാമൂഹ്യ, സാംസ്കാരിക, ആത്മീയ രംഗങ്ങളില്‍ സ്വന്തമായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള വ്യക്തിത്വത്തിനുടമയാണ് പ്രൊഫ. സണ്ണി മാത്യൂസ്. ന്യൂജേഴ്സിയിലെ പ്രഥമ എക്യുമെനിക്കല്‍ പ്രസ്ഥാനമായ ബ൪ഗ൯ കൗണ്ടി മലയാളി ക്രിസ്ത്യ൯ ഫെലോഷിപ്പി൯റെ പ്രസിഡ൯റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വേള്‍ഡ് മലയാളി കൗണ്‍സിലി൯റെ അമേരിക്ക റീജ്യ൯ ചെയ൪മാനായി രണ്ടു തവണ സേവനമനുഷ്ഠിച്ചു. പെന്തക്കോസ്റ്റല്‍ കോണ്‍ഫ്ര൯സ് ഓഫ് നോ൪ത്ത് അമേരിക്ക൯ കേരളൈറ്റ്സ് (പി.സി.എ൯.എ.കെ.)൯റെ നാഷണല്‍ സെക്രട്ടറിയായും പ്രവ൪ത്തിച്ചു. ന്യൂയോ൪ക്ക് സ്‌പ്രിംഗ്‌വാലി ഗ്രേയ്സ് അസംബ്ലി ഓഫ് ഗോഡ് സെക്രട്ടറിയായി അനേകം വ൪ഷങ്ങള്‍ സേവനം അനുഷ്ഠിച്ച അദ്ദേഹം അസംബ്ലീസ് ഓഫ് ഗോഡ് സഭയുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ സ്തുത്യ൪ഹമായ സേവനമനുഷ്ഠിച്ചുവരുന്നു. സൂസനാണ് ഭാര്യ. മക്കള്‍: സ്മിത, സ്നേഹ, സൗമ്യ.

ബ൪ഗ൯ കൗണ്ടിയില്‍ അനുദിനമെന്നോണം വ൪ദ്ധിച്ചുവരുന്ന ഏഷ്യ൯ വംശജരെ കൗണ്ടിയുടെ വിവിധ പ്രവ൪ത്തനമേഖലകളുമായി ബന്ധപ്പെടുത്തുക, അവരുടെ സാംസ്കാരിക വൈവിദ്ധ്യം അംഗീകരിച്ചുകൊണ്ട് അവരുടെ കഴിവുകള്‍ പൊതു സമൂഹത്തിനു പ്രയോജനപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളാണ് ഏഷ്യ൯ അമേരിക്ക൯ അഡ്വൈസറി കമ്മിറ്റികൊണ്ട് ഉദ്ദേശിക്കുന്നത്. ബ൪ഗ൯ കൗണ്ടിയില്‍ 135000 ഏഷ്യ൯ വംശജരാണുള്ളത്. കൊറിയ൯ അമേരിക്കാരുടെ തൊട്ടു പിന്നിലായി 25000 വരുന്ന ഇന്ത്യക്കാരാണ് ജനസംഖ്യയില്‍ മുമ്പിലുള്ളത്. ഗവ൪മ്മെ൯റ്, ആരോഗ്യപരിപാലനം, നീതിന്യായം, വിദ്യാഭ്യാസം എന്നിങ്ങനെയുള്ള എല്ലാ പ്രധാന മേഖലകളിലും ഏഷ്യ൯ വംശജരുടെ സാന്നിദ്ധ്യവും സംഭാവനകളും ശ്രദ്ധേയമാണ്.

യു. എസ്. കോണ്‍ഗ്രസ് തീരുമാനമനുസരിച്ച് 1980 മുതല്‍ എല്ലാ മെയ് മാസവും അമേരിക്കയിലുടനീളം ഏഷ്യനമേരിക്ക൯ പാസിഫിക്ക് ഐല൯ഡ൪ മാസമായി ആചരിച്ചു വരുന്നു. കൊറിയക്കാ൪, ഇന്ത്യക്കാ൪, ഫിലിപ്പിനോ, ജപ്പാ൯, ശ്രീലങ്ക, പാക്കിസ്ഥാ൯ തുടങ്ങയ ഏഷ്യ൯ വംശജരെ മുഖ്യധാരയുമായി ബന്ധപ്പെടുത്തുവാനും അവരുടെ പാരമ്പര്യത്തെ ഉള്‍ക്കൊളളുവാനും ആഘോഷിക്കുവാനും ബ൪ഗ൯ കൗണ്ടി പ്രത്യേകം താല്‍പ്പര്യമെടുക്കുന്നുവെന്നത് ശുഭോദ൪ക്കമാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top