ഫൊക്കാനാ – മലയാളിയുടെ മാമാങ്കത്തിനു ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

fokanaലോകത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടന ആയ ഫൊക്കാനയുടെ 2016 ജൂലൈ 1 മുതല്‍ 4 വരെയുള്ള കാനഡയിലെ ടൊറന്റോയില്‍ വെച്ച്‌ നടത്തുന്ന ഫൊക്കാന കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഉദ്ദേശിച്ചതിലും കൂടുതല്‍ രജിസ്‌ട്രേഷന്‍ വന്നതായി പ്രസിഡന്റ്‌ ജോണ്‍ പി ജോണ്‍ അറിയിച്ചു. താമസിയാതെ രജിസ്‌ട്രേഷന്‍ ക്ലോസ് ചെയ്യേണ്ടിവരുമെന്നും അദ്ദേഹം അറിയിച്ചു. ഈ മാമാങ്കത്തിനു എല്ലാവിധ പ്രായക്കാര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രിതിയിലാണ് പ്രോഗ്രാമുകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്ന.

ഫൊക്കാനായുടെ ദേശീയ കണ്‍വന്‍ഷന്‍ ഇത്തവണ വിണ്ണില്‍ നിന്നും മണ്ണിലേക്ക് ഇറങ്ങുന്ന താരങ്ങളെകൊണ്ട് നിറയും. അഭിനേതാക്കള്‍, സംവിധായകര്‍, നിര്‍മ്മാതാക്കള്‍, തിരക്കഥാകൃത്തുക്കള്‍, ഗായകര്‍ എന്നിവരുള്‍പ്പെടെയുള്ള ചലച്ചിത്രരംഗത്തെ പ്രവര്‍ത്തകരുടെ നിറവുകൊണ്ട് ഫൊക്കാന കണ്‍വെന്‍ഷന്‍ അനുഗ്രഹിതമയിരിക്കും. “ഫിംകാ ” എന്ന പേരില്‍ അമേരിക്കന്‍ മലയാളികളുടെ നിയന്ത്രണത്തില്‍, അവര്‍ കണ്ടെത്തുന്ന താരങ്ങള്‍ക്കാണ് പുരസ്കാരങ്ങള്‍ സമ്മാനിക്കുന്നത്‌. അവാര്‍ഡ് ദാന ഔദ്യോഗിക ചടങ്ങ് പ്രൗഢഗംഭീരവും, ഏറ്റവും അധികം അമേരിക്കന്‍ മലയാളികള്‍ വീക്ഷിക്കുന്ന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങുമാക്കി മാറ്റുവാനാണ് ഫൊക്കാനയുടെ ശ്രമം. ഈ ചലച്ചിത്ര താരങ്ങളുടെ വിവിധ കലാപരിപാടികളും, അവര്‍ ആടിയും, പാടിയും ജനക്കൂട്ടത്തില്‍ ഓരോരുത്തരായി മാറുന്നതും ഈ കണ്‍വെന്‍ഷന്റെ മാത്രം പ്രത്യേകതയാണ്.

മറ്റൊരു പ്രേത്യേക്കതയാണ് ഫൊക്കാന സ്റ്റാര്‍ സിംഗര്‍. ഫൊക്കാനാ മികച്ച ഗായികാ ഗായകന്മാരെ കണ്ടെത്തുവാന്‍ നാഷണല്‍ കണ്‍വന്‍ഷനോടനുബന്ധിച്ചു ജൂലൈ ഒന്നിന് നടക്കുന്ന സ്റ്റാര്‍ സിംഗര്‍ മത്സരം നടത്തുന്നു. പ്രസിദ്ധ ഗായകന്‍ വേണുഗോപാലിന്റെ നേതൃതത്തില്‍ ആണ് ഈ പരിപാടി അണിയിച്ചു ഒരുക്കുന്നത്.

ശ്രവണസുന്ദരങ്ങളായ ശബ്ദങ്ങള്‍ കൊണ്ട് മനസ്സില്‍ വികാരങ്ങള്‍ സൃഷ്ടിച്ചു രസിപ്പിക്കുന്ന ഒരു കലയാണു് സംഗീതം. രാഗ താളമായതാണ്‌ സംഗീതം എന്നാണ്‌ നാട്യശാസ്ത്രത്തില്‍ സംഗീതത്തെക്കുറിച്ചു പറയുന്നത്.

സൗമ്യമാക്കാകുന്ന ഗീതം (നല്ല ഗീതം) എന്നാണ് സംഗീതം എന്ന വാക്കിനര്‍ത്ഥം. ശ്രോതാക്കളില്‍ സന്തോഷം,ദുഃഖം, അനുകമ്പ, തുടങ്ങിയ വികാരങ്ങള്‍ ഉളവാക്കാന്‍ സംഗീതത്തിനു കഴിയുമെന്ന് വിശ്വസിക്കുന്നു. മഴ പെയ്യിക്കാനും, രോഗശമനത്തിനും വരെ സംഗീതത്തെ ഉപയോഗിക്കാമെന്ന് ചിലര്‍ വിശ്വസിക്കുന്നു. ശാസ്ത്രീയമായി ശ്രുതി, താളം, ഭാവം അഥവാ ശബ്ദത്തിന്റെ പലതരത്തിലുള്ള വ്യതിയാനങ്ങള്‍ എന്നിവയാണ് സംഗീതത്തിലെ പ്രധാന ഘടകങ്ങള്‍. ഈ കലയ്ക്ക് ഒരുപക്ഷെ, മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ടാവാം. അങ്ങെനെ ഈ കണ്‍വന്‍ഷന്‍ മുഴുവന്‍ സംഗീതപരമയിരിക്കും എന്നതില്‍ സംശയംമില്ല.

ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുമ്പോള്‍ അമേരിക്കന്‍ മലയാളികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നുണ്ട്. “മിസ്സ്‌ ഫൊക്കാനാ ” മത്സരം. സംസ്കാരത്തിന്റെ സൃഷ്ടിയെന്ന നിലയില്‍ സൗന്ദര്യം അങ്ങേയറ്റം വാണിജ്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. “ആദര്‍ശസൗന്ദര്യം” എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്, ഒരു പ്രത്യേക സംസ്കൃതിയില്‍ സന്ദര്യത്തിന്റേതായി കരുതപ്പെടുന്ന ഗുണങ്ങളുടെ സമ്പൂര്‍ണ്ണത ചേര്‍ന്ന സത്ത് എന്നാണ്. തത്ത്വചിന്തയുടെ വിഷയമെന്ന നിലയില്‍, പൊരുള്‍ബോധത്തിന്റെ തുടിപ്പുമായി അമേരിക്കന്‍ മലയാളികളുടെ പ്രിയ സംഘടന ഫൊക്കാന എത്തുന്നു. നമ്മുടെ യുവതലമുറയുടെ മിസ്സ്‌ ഫൊക്കാനായേ തെരെഞ്ഞുടുക്കുന്നു, അവര്‍ക്ക് മിസ്സ്‌ കേരളാ മത്സരത്തില്‍ പങ്കുടുക്കുന്നത്തിനുള്ള അംഗീകാരവും ലഭിക്കുന്നു.

“ഗ്ലിം‌പ്സ് ഓഫ് ഇന്ത്യ” എന്നത് ഫൊക്കാനായുടെ നുതന ആശയം ആണ്. ഈ പദ്ധിതിയുടെ ഉദേശം പുതു തലമുറയെ അവരുടെ പൂര്‍‌വ്വികരുടെ ജന്മനാടിന്റെ സംസ്കാരം, പൈതൃകം, ഭൂപ്രകൃതി, ചരിത്രം, സാമുഹിക ജിവിതം, സാഹിത്യം, കല, കൃഷി, സമ്പദ്‌വ്യവസ്ഥ, രാഷ്‌ട്രീയം മുതലയാവയെകുറിച്ച് ബോധവല്‍കരിക്കുക എന്നുള്ളതാണ്. ഇന്നത്തെയും, വരാന്‍ പോകുന്ന തലമുറക്കാര്‍
വേരുകള്‍ തേടി പുറപ്പെടുമ്പോള്‍ മേല്പറഞ്ഞ സാമാന്യ വിജഞ്ഞാനം അത്യന്താപേക്ഷിതമാണ് നമ്മുടെ കുട്ടികള്‍ക്ക്.

സാഹിത്യ സമ്മേളനം മറ്റൊരു പ്രധാന വിഭവം ആണ്. മലയാള സംസ്‌കൃതിയുടെ തിലകക്കുറിയായി ശ്രേഷ്ഠഭാഷാ പദമലങ്കരിക്കുന്ന നമ്മുടെ മാതൃഭാഷയുടെ വര്‍ണ്ണാഭമായ പൂക്കള്‍ ഇവിടെ പൊട്ടിവിടരുന്നു. കേരളത്തനിമയും, പഴമയും, പാരമ്പര്യങ്ങളും ചേരുന്ന ദേവ-ദ്രാവിഡ ഭാഷയെ അണിയിച്ചൊരുക്കാന്‍ ഇക്കുറി അക്ഷര സ്‌നേഹികള്‍ക്കും, ഭാഷാസ്‌നേഹികള്‍ക്കും ഒപ്പം മലയാള മുഖധാരാ സഹിത്യത്തിലെ പ്രശസ്തരും എത്തുന്നു.പ്രമുഖ കവിയും സിനമ-സീരിയല്‍ നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട്, പ്രശസ്ത നോവലിസ്റ്റും സാഹിത്യകാരനുമായ സേതു, കഥാകാരനും, മാദ്ധ്യമം ആഴ്ചപ്പതിപ്പിന്റെ പത്രാധിപരുമായ പി.കെ. പാറക്കടവ്, കഥാകാരനും നോവലിസറ്റുമായ സതീഷ്ബാബു പയ്യന്നൂര്‍ എന്നിവരും പങ്കെടുക്കുന്നു.

മയാളി മങ്ക, ഉദയകുമാര്‍ വോളി ബോള്‍ ടൂര്‍ണമെന്റ്, ബിസിനസ്‌ സെമിനാറുകള്‍, വിമന്‍സ് ഫോറം സെമിനാറുകള്‍, കുട്ടികളുടെ മത്സരങ്ങള്‍, ചിരിയരങ്ങ, തുടങ്ങി നരവധി പ്രോഗ്രാമുകള്‍ ഉള്‍പ്പെടുത്തി ഈ കണ്‍വെന്‍ഷന്‍ ഒരു മാമാങ്കം തന്നെ ആക്കി തീര്‍ക്കാന്‍ ഞങ്ങള്‍ അങ്ങേഅറ്റം ശ്രമിക്കുന്നു.

കാനഡയില്‍ നടക്കുന്ന ഫൊക്കാനയുടെ മഹോത്സവം എന്നതിലുപരി അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടന ആയ ഫൊക്കാന മുപ്പതു വര്‍ഷങ്ങളുടെ ചരിത്ര നിയോഗത്തില്‍ കൂടി കടന്നു പോകുന്നു എന്ന പ്രത്യേകത കൂടി ഉണ്ട് ഈ കണ്‍വെന്‍ഷന്. ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളുടെ കണ്ണാടിയാണ് ഫൊക്കാനാ ജനറല്‍ കണ്‍വെന്‍ഷന്‍. നാം ഇതുവരയും എന്തു ചെയ്തു, എന്തു നേടി, നമ്മുടെ പ്രസക്തി, ശക്തി ഒക്കെ ആധികാരികമായി പറയുവാന്‍ ഈ കണ്‍വെന്‍ഷന്റെ വേദികള്‍ നാം ഉപയോഗപ്പെടുത്തും .

നമ്മുടെ പ്രധാന ലക്ഷ്യമായ ജീവകാരുണ്യ പ്രവര്‍ത്തനം മറ്റാര്‍ക്കും പകര്‍ത്താനോ അതികരിക്കുവാനോ ആര്‍ക്കും ആയിട്ടുമില്ല. കേരളത്തില്‍ ഫൊക്കാന നടത്തിയ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയങ്ങളാണ്. കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നമ്മള്‍ ഇതുവരെ വിതരണം ചെയ്യത സഹായങ്ങളും മറ്റു പരിപാടികളും എന്നും സ്മരണീയവും മാതൃകയുമാണ്. വിദ്യാഭ്യാസ സഹായം, വിവാഹസഹായം, ആതുരശുശ്രുഷയ്ക്കുള്ള സഹായം തുടങ്ങിയ എന്നും അഭിമാനകരവും പുണ്യവുമായ പ്രവര്‍ത്തനങ്ങളാണ് അവ. കൂടാതെ സര്‍ക്കാരിന്റെ പല പദ്ധതികളില്‍ സഹകരിച്ചും അല്ലാതെ സ്വതന്ത്രവുമായും ഭവനരഹിതരായവര്‍ക്ക് വീടുകള്‍, അങ്ങനെ വളരെ ജനകീയമായ നിരവധി പദ്ധതികള്‍ക്ക് ഈ കമ്മിറ്റി ചുക്കാന്‍ പിടിച്ചു.

എല്ലാ അമേരിക്കന്‍ മലയാളികളെയും കാനഡായില്‍ നടക്കുന്ന മലയാളിമാമങ്കത്തിലേക്ക് സ്വാഗതം ചെയ്യുന്നതിനോടൊപ്പം, രജിസ്‌ട്രേഷന്‍ താമസിയാതെ ക്ലോസ് ചെയ്യേണ്ടി വരുന്നതിനാല്‍ രജിസ്റ്റര്‍ ചെയ്യത്തവര്‍ ഈ മാമാങ്കത്തില്‍ പങ്കെടുക്കാന്‍ എത്രയും പെട്ടെന്ന്‌ രജിസ്റ്റര്‍ ചെയ്യണം എന്ന് പ്രസിഡന്റ്‌ ജോണ്‍ പി. ജോണ്‍, സെക്രട്ടറി വിനോദ്‌ കെയാര്‍കെ, ട്രഷറര്‍ ജോയി ഇട്ടന്‍, ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ഫിലിപ്പോസ്‌ ഫിലിപ്പ്‌, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ടോമി കക്കാട്ട്, ജനറല്‍ കണ്‍വീനര്‍ ഗണേഷ് നായര്‍, വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ലീലാ മാരേട്ട്, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ രാജന്‍ പടവത്തില്‍, എന്റര്‍റ്റെയ്മെന്റ് ചെയര്‍ ബിജു കട്ടത്തറ, വൈസ്‌ പ്രസിഡന്റ്‌ ജോയ് ചെമ്മാച്ചേല്‍, ജോയിന്റ്‌ സെക്രട്ടറി ജോസഫ്‌ കുരിയപ്പുറം, അസോ. ജോയിന്റ്‌ സെക്രട്ടറി വര്‍ഗീസ് പാലമലയില്‍, ജോയിന്റ്‌ ട്രഷറര്‍ സണ്ണി ജോസഫ്‌, അസോ. ജോയിന്റ്‌ ട്രഷറര്‍ ഡോ. മാത്യു വര്‍ഗീസ്‌, ട്രസ്റ്റി ബോര്‍ഡ്‌ സെക്രട്ടറി ബോബി ജേക്കബ്‌, എന്നിവര്‍ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment