Flash News

രാഹുല്‍ഗാന്ധിയെ അധ്യക്ഷനാക്കുന്നതിനെതിരെ കോണ്‍ഗ്രസില്‍ ഭിന്നത; അജിത് ജോഗി പുതിയ പാര്‍ട്ടിയുണ്ടാക്കുന്നു

June 2, 2016 , സ്വന്തം ലേഖകന്‍

423050-rna-ajit-jogi-1464874256ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനാക്കുന്നതിനെതിരെ കോണ്‍ഗ്രസില്‍ ഭിന്നത. നിരവധി മുതിന്ന നേതാക്കള്‍ രാഹുലിനെതിരെ രഹസ്യമായ നീക്കത്തിലാണ്. പ്രിയങ്കയെ നേതൃപദവിയിലേക്ക് കൊണ്ടുവരണമെന്നാണ് ഇവരുടെ ആവശ്യം. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പഞ്ചാബ്, ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ രാഹുലിന്‍െറ നേതൃത്വത്തിലാണ് നടക്കുന്നതെങ്കില്‍ കേരളത്തിന്‍െറയും ബംഗാളിന്‍െറയും അവസ്ഥ ആവര്‍ത്തിക്കുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്. അതിനിടെ, രാഹുലിനെ അധ്യക്ഷനാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗി പാര്‍ട്ടിയില്‍നിന്ന് രാജിവച്ചു. പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ഛത്തീസ്ഗഢിലെ രമണ്‍സിംഗ് സര്‍ക്കാറിനെതിരെ പൊരുതാന്‍ കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപവത്കരിക്കാന്‍ പ്രവര്‍ത്തകരും സുഹൃത്തുക്കളും ശക്തമായി നിര്‍ബന്ധിക്കുകയാണെന്ന് ജോഗി വ്യക്തമാക്കി. മഹാപാരമ്പര്യമുള്ള കോണ്‍ഗ്രസ് ഇപ്പോള്‍ ബി.ജെ.പിയുടെ ബിടീം പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഈ നിലക്കു പോയാല്‍ സംസ്ഥാനത്തെ ജനവിരുദ്ധ ഭരണത്തിന് അന്ത്യം കുറിക്കാനാവില്ളെന്നും ജോഗി പറഞ്ഞു.

മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെയും അര്‍ജുന്‍ സിംഗിന്‍െറയും നിര്‍ദേശാനുസരണമാണ് കലക്ടര്‍ ജോലി രാജിവെച്ച് താന്‍ കോണ്‍ഗ്രസിലേക്ക് വന്നത്. ഇന്ദിരയും രാജീവും സോണിയയും നേതൃത്വം നല്‍കിയ തരത്തില്‍ കോണ്‍ഗ്രസിനെ ഇനി പ്രതീക്ഷിക്കാനാവില്ല. പൊതു തെരഞ്ഞെടുപ്പിലെയും നിയമസഭാ തെരഞ്ഞെടുപ്പുകളിലെയും തോല്‍വി ഇതു വ്യക്തമാക്കുന്നുണ്ടെന്നും ജോഗി പറഞ്ഞു.

കോണ്‍ഗ്രസിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളിലൊരാളായ ജോഗിയുടെ നടപടി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ ഞെട്ടിച്ചിട്ടുണ്ട്.

പ്രശ്നം കൂടുതല്‍ രൂക്ഷമാകാതിരിക്കാന്‍ പ്രവര്‍ത്തക സമിതി അടുത്തയാഴ്ച യോഗം ചേര്‍ന്ന് രാഹുലിനെ അധ്യക്ഷനായി തീരുമാനിച്ചേക്കും. ഇതോടൊപ്പം, വിമതസ്വരമുയര്‍ത്തുന്ന നേതാക്കളെയും ഒഴിവാക്കാനും സാധ്യതയുണ്ട്. പി.സി.സി അധ്യക്ഷന്മാര്‍ക്കും മാറ്റമുണ്ടാകും. പുതിയ തലമുറയിലേക്ക് നേതൃത്വം കൈമാറാനാണ് രാഹുലിന്‍െറ നീക്കം. രാഹുലിന്‍െറ ടീമില്‍ സചിന്‍ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ, ജിതിന്‍ പ്രസാദ തുടങ്ങിയവരാകും പ്രധാനികള്‍.

ഈയിടെ തെരഞ്ഞെടുപ്പുനടന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനുണ്ടായ കനത്ത തിരിച്ചടിയെതുടര്‍ന്ന് പാര്‍ട്ടിയില്‍ നേതൃമാറ്റം വേണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഇത്തരം അഭ്യൂഹങ്ങളും നീക്കങ്ങളും തടയാനാണ് രാഹുലിനെ എത്രയും വേഗം അധ്യക്ഷനാക്കാന്‍ സോണിയ തീരുമാനിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷപദത്തില്‍ സോണിയ ഗാന്ധിയുടെ കാലാവധി ഈ വര്‍ഷം ഡിസംബര്‍ വരെയാണ്. അടുത്ത വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കു മുമ്പേ പാര്‍ട്ടിക്ക് പുതിയ നേതൃത്വം വേണമെന്നാണ് എ.കെ. ആന്‍റണി, ശശി തരൂര്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം. പഞ്ചാബില്‍നിന്നുള്ള മുതിര്‍ന്ന നേതാവ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങാണ് രാഹുലിന് പദവി നല്‍കുമെന്ന വിവരം പരസ്യപ്പെടുത്തിയത്. ഇതു സോണിയയുടെ തീരുമാനമാണെന്നും പാര്‍ട്ടി ഒന്നടങ്കം ഇത് മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top