അഹമ്മദാബാദ്: 2002ലെ ഗുജറാത്ത് ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല കേസില്‍ 24 പ്രതികള്‍ കുറ്റക്കാര്‍. ബി.ജെ.പി നേതാവ് ബിബിന്‍ പട്ടേല്‍, തെളിവ് നശിപ്പിച്ച പോലീസ് ഇന്‍സ്പെക്ടര്‍ കെ.ജി. എര്‍ഡ എന്നിവരടക്കം 36 പേരെ അഹമ്മദാബാദിലെ പ്രത്യേക കോടതി കുറ്റവിമുക്തരാക്കി. ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല ആസൂത്രണം ചെയ്തതല്ളെന്ന് കോടതി വിധിച്ചു. ക്രിമിനല്‍ ഗൂഢാലോചനകുറ്റത്തില്‍ നിന്ന് എല്ലാ പ്രതികളെയും ഒഴിവാക്കി. ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും.
20,000ത്തോളം വരുന്ന അക്രമികള്‍ കോണ്‍ഗ്രസ് എം.പി ഇഹ്സാന്‍ ജഫ്രി അടക്കം 69 പേരെ കൊലപ്പെടുത്തിയ സംഭവം സുപ്രീംകോടതി നിയോഗിച്ച മുന്‍ സി.ബി.ഐ ഡയരക്ടര്‍ എം.കെ രാഘവന്‍െറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിച്ചത്.
കുറ്റക്കാരാണെന്ന് കണ്ടെത്തിയവരില്‍ 11പേര്‍ക്കെതിരെ മാത്രമാണ് കൊലപാതകക്കുറ്റം തെളിയിക്കാനായത്. കൊലപാതകമല്ലാത്ത നിസാര കുറ്റങ്ങളാണ് അവശേഷിക്കുന്ന 13 പ്രതികളില്‍ ചുമത്തിയത്. 36 പേര്‍ക്കെതിരെ കുറ്റം തെളിയിക്കാന്‍ എസ്.ഐ.ടിക്ക് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
വിധിയെക്കുറിച്ച് സമ്മിശ്ര വികാരമാണുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നല്കിയ ആര്.കെ രാഘവന് പറഞ്ഞു. എല്ലാ പ്രതികളും കുറ്റക്കാരാണെന്ന് കോടതി അംഗീകരിച്ചില്ല. പ്രതികളെ വിട്ടയച്ചത് നീതീകരിക്കാത്തതാണെങ്കില് തുടര്‍ നിയമ നടപടിയുമായി മുന്നോട്ടുപോകും. കൂട്ടക്കൊലക്ക് പിന്നില്‍ ക്രിമനല്‍ ഗുഢാലോചന ഉണ്ടെന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും എസ്.ഐ.ടി കോടതിയില്‍ വാദിച്ചതാണ്. എന്നാല്‍ വിചാരണ കോടതി അത് തള്ളിയിരിക്കുകയാണ്. പ്രോസിക്യൂഷന് ഹാജരാക്കുന്ന പ്രതികളെ മുഴുവന്‍ കോടതി കുറ്റക്കാരാക്കാത്തത് സംഭവിക്കാറുള്ളതാണെന്നും രാഘവന് പറഞ്ഞു.
2002 ഫെബ്രുവരി 28നാണ് ഗുജറാത്ത് കൂട്ടക്കൊലക്കിടെ മുസ്ലിംകള് താമസിക്കുന്ന അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ ഹൗസിങ് സൊസൈറ്റിയില്‍ കൂട്ടക്കൊല നടത്ത്. മുന്‍ കോണ്‍ഗ്രസ് എം.പി ഇഹ്സാന്‍ ജാഫ്രി അടക്കം 69 പേര് കൊല്ലപ്പെട്ടു.
കുറ്റക്കാര്‍ക്കതിരെ കേസെടുക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് ഇഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രി നല്കിയ പരാതി ഗുജറാത്ത് ഹൈകോടതി തള്ളി. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയും നിരവധി മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അടക്കം 62 പേര് കേസില്‍ പ്രതികളാണെന്നായിരുന്നു പരാതി.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply