അമേരിക്കന്‍ മലയാളി ജോയ് വി ജോണിന്റെ കൊലപാതകം; കൊല്ലാന്‍ ഉപയോഗിച്ച തോക്ക് കണ്ടെത്താനായില്ല

downloadചെങ്ങന്നൂരില്‍ പിതാവിനെ വെടിവെച്ചു കൊന്ന മകന്‍ ഷെറിന്റെ പക്കല്‍ നിന്നും പൊലീസിന് ലഭിച്ചത് തോക്കിന്റെ രൂപത്തിലുള്ള സിഗററ്റ് ലൈറ്റര്‍. ഷെറിന്‍ അറസ്റ്റിലാകുമ്പോള്‍ കൈവശം ഉണ്ടായിരുന്നത് ഈ ലൈറ്ററാണ്. തോക്കിനിയും കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ തോക്കും തേടി പൊലീസ് പ്രതിയെയും കൊണ്ട് അന്വേഷിച്ച് പോകേണ്ടി വരും. പതിനാലു ദിവസത്തെ ജുഡിഷ്യല്‍ കസ്റ്റഡിയിലുണ്ടായിരുന്ന പ്രതിയെ ചോദ്യം ചെയ്യുന്നതിനായി എട്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്.

കൊലപാതകത്തിന് ഉപയോഗിച്ച പല വസ്തുക്കളും ഇനിയും കണ്ടെത്തേണ്ടതുണ്ട്. അതില്‍ പ്രധാനം കൊലയ്ക്ക് ഉപയോഗിച്ച തോക്ക് കണ്ടെത്തുകയെന്നുള്ളതാണ്. ജോയ് വി ജോണിന്റെ അമേരിക്കന്‍ നിര്‍മ്മിത തോക്കാണ് കൃത്യത്തിന് പ്രതി ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ ഇതുവരെയിത് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പ്രതിയെ അറസറ്റ് ചെയ്യുമ്പോള്‍ കണ്ടെത്തിയ ഒരു തോക്ക് പീന്നിട് സിഗററ്റ് ലൈറ്ററാണെന്ന് സ്ഥീകരിച്ചു.

Joy-V-John-and-Sherin-V-John-Fullകോട്ടയത്ത് ഹോട്ടല്‍ മുറിയെടുത്ത് ഒളിവില്‍ കഴിഞ്ഞ പ്രതി സാധനങ്ങള്‍ സൂക്ഷിക്കാനായി മറ്റൊരു ലോഡ്ജ് മുറി കൂടിയെടുത്തിരുന്നു. അറസ്റ്റിനു പിന്നാലെ മുറി പൊലീസ് സീല്‍ ചെയ്തിരുന്നു. ബെംഗളൂരുവിലേയ്ക്ക് കടക്കാന്‍ വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഷെറീന്‍ ഇവിടെയാണ് സൂക്ഷിച്ചത്. അതിനൊപ്പം കൊലക്കുപയോഗിച്ച തോക്കുമുണ്ടെന്നാണ് മൊഴി. ഇത് കണ്ടെടുക്കാന്‍ അടുത്തദിവസം ഷെറിനെ പൊലീസ് കോട്ടയത്തെത്തിക്കും.

പിതാവിന്റെ വെട്ടിമുറിച്ച ശരീരഭാഗങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിക്കുന്നതിനായി പ്രതി ഉപയോഗിച്ച കാര്‍ കോട്ടയത്തെ സര്‍വ്വീസ് സെന്ററില്‍നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. എന്നാല്‍ ഇതുകൂടാതെ മറ്റൊരു കാര്‍കൂടി ഇയാള്‍ സംഭവ ദിവസം ഉപയോഗിച്ചിട്ടുണ്ട്. മൃതദേഹം കിടന്ന കാര്‍ വഴിയരുകില്‍ ഇട്ടശേഷം പെട്രോള്‍ വാങ്ങാനും മറ്റുമായി പ്രതി പോയ ഈ വാഹനവും കണ്ടെടുക്കാനുണ്ട്. കൂടാതെ ഷെറിന്റെ പാസ്‌പോര്‍ട്ട്, അമേരിക്കന്‍ പൗരത്വത്തിന്റെ രേഖകള്‍ എന്നിവയും കണ്ടെടുക്കണം. ഇതെല്ലാം കേസില്‍ നിര്‍ണ്ണായ തെളിവുകളാണ്.

Related News: അമേരിക്കന്‍ മലയാളിയുടെ കൊലപാതകം: മകനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

അമേരിക്കന്‍ മലയാളി ജോയി വി. ജോണിന്റെ കൊലപാതകം; പിതാവില്‍ നിന്ന് മകന്‍ നേരിട്ട അവഗണനയുടെ തിക്തഫലം

ജോയ് വി. ജോണിന്റെ കൊലപാതകം മകന്‍ ആസൂത്രണം ചെയ്തത്; ശരീര ഭാഗങ്ങള്‍ പല കഷ്ണങ്ങളാക്കി വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിച്ചു

Print Friendly, PDF & Email

Leave a Comment