Flash News

ജിഷയുടെ അമ്മ കോണ്‍ഗ്രസ് നേതാവിന്‍െറ വീട്ടില്‍ ജോലിചെയ്തിരുന്നുവെന്ന് പിതാവ്

June 3, 2016

jishaaകൊച്ചി: ജിഷയുടെ അമ്മ കോണ്‍ഗ്രസ് നേതാവിന്‍െറ വീട്ടില്‍ ജോലി ചെയ്തിരുന്നുവെന്ന് പിതാവ് പാപ്പു പൊലീസില്‍ മൊഴി നല്‍കി. ഇതോടെ, ജിഷയെ കൊലപ്പെടുത്തിയത് കോണ്‍ഗ്രസ് നേതാവിന്‍െറ ഒത്താശയോടെയാണെന്ന ജോമോന്‍ പുത്തന്‍പുരക്കലിന്‍െറ ആരോപണം ബലപ്പെടുകയാണ്. ജിഷയുടെ അമ്മ രാജേശ്വരി പെരുമ്പാവൂരിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവിന്‍െറ വീട്ടില്‍ ജോലി ചെയ്തിരുന്നുവെന്ന് പാപ്പു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. രാജേശ്വരി കോണ്‍ഗ്രസ് നേതാവിന്‍െറ വീട്ടില്‍ ജോലിചെയ്ത കാര്യം പാപ്പു അന്വേഷണ സംഘത്തോടും സമ്മതിച്ചു.

90കളില്‍ പെരുമ്പാവൂരിലെ പെട്ടിക്കടയില്‍ താമസിച്ച കാലത്താണ് രാജേശ്വരി നേതാവിന്‍െറ വീട്ടില്‍ ജോലിക്ക് പോയിരുന്നത്. താനും ഭാര്യയും തമ്മില്‍ അഭിപ്രായഭിന്നത രൂക്ഷമായതിനെ തുടര്‍ന്നാണ് പിരിഞ്ഞത്. എങ്കിലും ജിഷ തന്നെ കാണാന്‍ വരുമായിരുന്നെന്നും എല്ലാ കാര്യങ്ങളും തന്നോട് പറഞ്ഞിരുന്നതായും പാപ്പു പറഞ്ഞു.

ജോമോന്‍ പുത്തന്‍പുരക്കലിനെതിരെ പരാതി കൊടുത്തത് തന്‍െറ അറിവോടെയല്ലെന്നും ഒരു പൊലീസുകാരനും വാര്‍ഡ് മെംബറും തന്നെ ചതിക്കുകയായിരുന്നുവെന്നും പാപ്പു നേരത്തേ വെളിപ്പെടുത്തിയിരുന്നു. ജീവന് ഭീഷണിയുണ്ടെന്നും പാപ്പു പറഞ്ഞിരുന്നു.

അതിനിടെ, മാനഭംഗ കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ട് അടുത്തിടെ ജയിലില്‍ നിന്നിറങ്ങിയവര്‍ക്ക് ജിഷ വധവുമായി ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നു. ഏപ്രില്‍ ഒന്നു മുതല്‍ 30 വരെ ജയിലില്‍നിന്ന് ഇറങ്ങിയ മാനഭംഗക്കേസ് പ്രതികളുടെ വിവരം നല്‍കാനായിരുന്നു പൊലീസ് ആവശ്യപ്പെട്ടത്. ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ടവരില്‍ ആര്‍ക്കെങ്കിലും ജിഷയുടെ കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് കണ്ടെത്താനായിരുന്നു വിവരശേഖരണം. അതനുസരിച്ച് 224 പേര്‍ ഒരുമാസത്തിനകം ജയിലില്‍നിന്നും പുറത്തിറങ്ങിയെന്നാണ് കണ്ടെത്തിയത്.

പൊലീസ് തയാറാക്കിയ പ്രതിയുടെ രേഖാചിത്രവുമായി ഇവരുടെ ചിത്രങ്ങള്‍ ഒത്തുനോക്കും. എറണാകുളം ജില്ലയില്‍ മേല്‍വിലാസമുള്ള 19 പേരാണ് പുറത്തിറങ്ങിയിട്ടുള്ളത്. അതില്‍ എട്ടുപേര്‍ ജില്ലാ ജയിലില്‍ കഴിഞ്ഞവരും മറ്റുള്ളവര്‍ സംസ്ഥാനത്തെ മറ്റ് ഏഴ് ജയിലുകളില്‍ കഴിഞ്ഞവരുമാണ്. ഇതില്‍ മൂന്നുപേര്‍ ശിക്ഷ അനുഭവിക്കുന്നവരാണ്. എറണാകുളം ജില്ലയില്‍ താമസിക്കുന്ന ഇതര സംസ്ഥാനക്കാരായ ചിലരും ഈ കാലയളവില്‍ ജയിലില്‍നിന്ന് ഇറങ്ങിയവരില്‍ ഉള്‍പ്പെടുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top