ചക്കനാട് ഫ്രാന്‍സിസ് (കുഞ്ഞുമോന്‍ ­­-63) ഷിക്കാഗോയില്‍ നിര്യാതനായി

Obit_francis_pic

ഷിക്കാഗോ: നേപ്പര്‍വില്‍ സബേര്‍ബില്‍ താമസിക്കുന്ന കൈനകരി ചക്കനാട് ഫ്രാന്‍സിസ് (കുഞ്ഞുമോന്‍ ­ 63) നിര്യാതനായി. ഭാര്യ ആനിമ്മ ചങ്ങനാശേരി കരിങ്ങട കുടുംബാംഗമാണ്. മക്കള്‍: റീന, റിജി, റോണിയ. മാര്‍ തോമാ ശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകാംഗമാണ്.

1978 ല്‍ അമേരിക്കയിലേക്കു കുടിയേറിയ ഫ്രാന്‍സിസ് ബിസിനസ് രംഗത്താണ് പ്രവര്‍ത്തിച്ചിരുന്നത്. സഹോദരങ്ങള്‍: പരേതനായ ബേബിച്ചന്‍, പരേതനായ വറീച്ചന്‍, ഉമ്മച്ചന്‍ (ചങ്ങനാശേരി), പരേതനായ സണ്ണിച്ചന്‍, ജോയിച്ചന്‍ (ചങ്ങനാശേരി), ബാബു (ആലപ്പുഴ), ആനിയമ്മ, അമ്മിണിയമ്മ.

വെയ്ക്ക് സര്‍വീസ് ജൂണ്‍ ആറ് തിങ്കളാഴ്ച വൈകുന്നേരം 4 മുതല്‍ 9 വരെ ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍. സംസ്­കാരം ജൂണ്‍ ഏഴ് ചൊവ്വാഴ്ച രാവിലെ നേപ്പര്‍വില്ലിലെ പള്ളി­യില്‍.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment