കൊച്ചി: സൗദിയില്‍നിന്നുള്ള ടൂറിസ്റ്റുകള്‍ക്ക് ഇന്ത്യന്‍ എംബസി ഏര്‍പ്പെടുത്തിയ പുതിയ വ്യവസ്ഥ കേരളത്തിന്‍െറ മണ്‍സൂണ്‍ ടൂറിസത്തെ തകര്‍ക്കുമെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍. കേരളത്തിലേക്ക് വരാനാഗ്രഹിക്കുന്ന സൗദി സ്വദേശികള്‍ എംബസിയിലെത്തി വിരലടയാളം പതിപ്പിക്കണമെന്ന നിര്‍ദേശമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് അസോസിയേഷന് ഫോര്‍ അറബ് ടൂര്‍ ഓപറേറ്റേഴ്സ് (എ.എ.ടി.ഒ) ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
കേരളത്തിലെ മഴ ആസ്വദിക്കാന്‍ കഴിഞ്ഞ വര്‍ഷം 70,000 സൗദി സ്വദേശികളാണ് എത്തിയത്. നിതാഖാത് സമയത്ത് ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയ അറബി ഭാഷ വശമുള്ള ഡ്രൈവര്‍മാര്‍ക്കും ഹോട്ടല്‍ ജീവനക്കാര്‍ക്കും ഇതൊരു തൊഴില്‍ മാര്‍ഗമായിരുന്നു. പുതിയ വ്യവസ്ഥ ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് ഇവരെയാണ്. പുതിയ വ്യവസ്ഥ വന്നതിനു പിന്നാലെ കേരളത്തിലേക്ക് യാത്ര ബുക്ചെയ്തിരുന്ന പലരും റദ്ദാക്കുകയാണ്. വിമാനത്താവളത്തില്‍ വിരലടയാളമെടുക്കുന്ന സംവിധാനം പുനഃസ്ഥാപിച്ചാല്‍ പ്രശ്നം പരിഹരിക്കാനാകുമെന്ന് അസോസിയേഷന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.