ഫോമാ പ്രൈമറി ഡെലിഗേറ്റ്സ് ലിസ്റ്റ് ഇലക്ഷന്‍ കമ്മീഷന്‍ ചെയര്‍മാനു നല്‍കി

fomaa

ഫ്ലോറിഡ: ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ (ഫോമാ) ജൂലൈ 8-ാം തീയതി ഫ്ലോറിഡയിലെ മയാമിയില്‍ വച്ചു നടത്തപ്പെടുന്ന അന്താരാഷ്ട്ര കണ്‍വന്‍ഷനില്‍ വച്ചു നടക്കുന്ന ഫോമായുടെ 2016-18 – ലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി പ്രാഥമിക ഡെലിഗേറ്റ്സ് ലിസ്റ്റ്, ജൂണ്‍ 3-ാം തീയതി ഫോമാ ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ സ്റ്റാന്‍ലി കളരിക്കമുറിക്കു നല്‍കിയതായി ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍ അറിയിച്ചു.

മത്സര രംഗത്തുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് സ്റ്റാന്‍ലി കളരിക്കമുറിയെ സമീപിക്കാവുന്നതാണെന്ന് പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍ പറഞ്ഞു. ഇതു പ്രാഥമിക ലിസ്റ്റാണെന്നും ജൂണ്‍ 10-ാം തീയതി രാത്രി 12 മണിക്ക് അസാധുവാകുകയും, അന്തിമ ലിസ്റ്റ് (ഫൈനല്‍ ലിസ്റ്റ്) ജൂണ്‍ 11-ാം തീയതി രാവിലെ 8 മണിക്ക് ഇലക്ഷന്‍ കമ്മീഷണറുടെ പക്കല്‍ നിന്നും ലഭ്യമായിരിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എക്കാലത്തേയും പോലെ തികച്ചും സുതാര്യമായ തിരഞ്ഞെടുപ്പു പ്രക്രിയയായിരിക്കും ഇപ്രാവശ്യവുമെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പു കമ്മീഷണര്‍ സ്റ്റാന്‍ലി കളരിക്കമുറിയുടെ നേതൃത്വത്തില്‍ സി. കെ. ജോര്‍ജ്, ഗ്രേസി ജയിംസ് എന്നിവരടങ്ങുന്നതാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍.

വിനോദ് കൊണ്ടൂര്‍ ഡേവിഡ്

Print Friendly, PDF & Email

Leave a Comment